'തീവണ്ടി' നായിക ആഘോഷത്തിലാണ്! നടിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ പുറത്ത്! കാണൂ

By Prashant V R

തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് സംയുക്താ മേനോന്‍. ടൊവിനോ തോമസിനൊപ്പമുളള ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധേയ പ്രകടനം നടത്താന്‍ നടിക്ക് സാധിച്ചിരുന്നു. തീവണ്ടി എന്ന സിനിമ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. തീവണ്ടിക്ക് ശേഷമിറങ്ങിയ ലില്ലി എന്ന ചിത്രവും സംയുക്തയ്ക്ക് മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു.

പെണ്ണിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ലില്ലി പ്രമേയംകൊണ്ടും സംയുക്തയുടെ പ്രകടനം കൊണ്ടുമായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. ലില്ലിക്ക് ശേഷം കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ അവധി ആഘോഷിക്കാനായി നടി മാലി ദ്വീപില്‍ എത്തിയിരുന്നു.

samyuktha menon

മാലിദ്വീപിലെ അവധി ആഘോഷത്തിന്റെ വീഡിയോ സംയുക്ത തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചത്. കടലിനടിയില്‍ നിന്നെടുത്ത വീഡിയോകളായിരുന്നു നടി പങ്കുവെച്ചത്,

View this post on Instagram

I saw corals ❤️

A post shared by Samyuktha Menon (@samyukthamenon_) on

അതേസമയം ദുല്‍ഖര്‍ സല്‍മാനൊപ്പമുളള ഒരു യമണ്ടന്‍ പ്രേമകഥയാണ് സംയുക്തയുടെ പുതിയ ചിത്രം. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദു്ല്‍ഖര്‍ ചിത്രത്തിനു പുറമെ ആസിഫ് അലിയുടെ നായികയായി അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിലും സംയുക്ത അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X