തീവണ്ടി നായിക സംയുക്ത മേനോന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍! കാണൂ
ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നായികയാണ് സംയുക്ത മേനോന്‍. ചിത്രത്തിലെ കഥാപപാത്രം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. തീവണ്ടിക്ക് ശേഷമിറങ്ങിയ സംയുക്തയുടെ ലില്ലി എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമാര്‍ന്നൊരു തിരക്കഥയില്‍ ഒരുങ്ങിയ ലില്ലി പ്രമേയം കൊണ്ടും സംയുക്തയുടെ പ്രകടനം കൊണ്ടുമായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്.
തീവണ്ടിക്കും ലില്ലിക്കും ശേഷം നിലവില്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് സംയുക്ത. അതേസമയം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ഗ്ലാമറസ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മനോരമ സെലിബ്രിറ്റി കലണ്ടര്‍ 2019ന്റെ ഫോട്ടോഷൂട്ടിനു വേണ്ടിയായിരുന്നു സംയുക്തയുടെ മേക്ക് ഓവര്‍.

നടിയുടെ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് നിരവധി ലൈക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ നായികയായുളള ഒരു യമണ്ടന്‍ പ്രേമകഥയാണ് സംയുക്തയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. യമണ്ടന്‍ പ്രേമകഥയ്ക്കു പുറമെ ആസിഫ് അലി നായകനാകുന്ന അണ്ടര്‍ വേള്‍ഡിലും നടി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications