പെണ്ണിന്റെ അതിജീവന കഥയുമായി സംയുക്തയുടെ ലില്ലി എത്തുന്നു! ചിത്രം സെപ്റ്റംബര്‍ 28ന് തിയ്യേറ്ററുകളില്‍
തീവണ്ടിയില്‍ ടൊവിനോയുടെ നായികയായി തിളങ്ങിയ സംയുക്ത മേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ലില്ലി. നവാഗതനായ പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പെണ്ണിന് നേരെ നടക്കുന്ന കടന്ന് കയറ്റത്തിന്റെയും അതില്‍നിന്നുളള അവളുടെ അതിജീവനത്തിന്റെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്. സംയുക്തയ്ക്കു പുറമെ ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍,കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
സെന്‍സറിംഗ് കഴിഞ്ഞ ചിത്രത്തിന് നേരത്തെ എ സര്‍ട്ടിഫിക്കറ്റായിരുന്നു സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ നല്‍കിയിരുന്നത്. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ കണക്കിലെടുത്തായിരുന്നു ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. സെപ്റ്റംബര്‍ 28നാണ് ലില്ലി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഒരു മിനിറ്റ് 33 സെക്കന്റ് ദൈര്‍ഘ്യമുളള ടീസറായിരുന്നു ലില്ലിയുടെതായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.ലിലിയുടെതായി ഒരു കിടിലന്‍ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു ചിത്രത്തിന്റെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്.


Click it and Unblock the Notifications











