തീവണ്ടി നായികയുടെ ലില്ലി ട്രെയിലര്‍ പങ്കുവെച്ച് ടൊവിനോ തോമസ്! വീഡിയോ കാണാം
പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലില്ലി. പെണ്ണിന് നേരെ നടക്കുന്ന കടന്ന് കയറ്റത്തിന്‌റെയും അതില്‍ നിന്നുളള അവളുടെ അതീജീവനത്തിന്റെ കഥയുമാണ് ചിത്രം പറയുന്നത്. തീവണ്ടിയില്‍ ടൊവിനോയുടെ നായികയായി തിളങ്ങിനില്‍ക്കുന്ന സംയുക്താ മേനോനാണ് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്.
ധനേഷ് ആനന്ദ്,കണ്ണന്‍ നായര്‍,ആര്യന്‍ മേനോന്‍,സജിന്‍ ചെറുകയില്‍ കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ലില്ലിയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നടന്‍ ടൊവിനോ തോമസായിരുന്നു ലില്ലിയുടെ ട്രെയിലര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ ജനിപ്പിക്കുന്ന രംഗങ്ങള്‍ ലില്ലിയുടെ ട്രെയിലറില്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ ഗര്‍ഭിണിയായ യുവതിയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിറിയ ടീസറിനും പോസ്റ്ററിനും മികച്ച സ്വീകാര്യതായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ലില്ലിക്ക് നല്‍കിയിരുന്നത്. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ കണക്കിലെടുത്തായിരുന്നു ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. മലയാളത്തിലെ പ്രമുഖ ബാനറുകളിലൊന്നായ ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ലില്ലി നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











