തീവണ്ടി നായിക സംയുക്തയുടെ പേജ് 3 ഫോട്ടോഷൂട്ട് വൈറലാവുന്നു! വീഡിയോ കാണാം
തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് സംയുക്ത മേനോന്‍. ടൊവിനോ തോമസ് നായകനായ ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയായിരുന്നു നടി തിളങ്ങിയത്. തീവണ്ടിക്ക് ശേഷം ലില്ലി എന്നൊരു ചിത്രവും സംയുക്തയുടെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.
അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കപ്പ ടിവിയ്ക്കായി സംയുക്ത നടത്തിയ പേജ് 3 ഫോട്ടോ ഷൂട്ടായിരുന്നു വൈറലായിരുന്നത്. വീഡിയോയില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് നടി എത്തുന്നത്.

അതേസമയം ലില്ലിക്ക് ശേഷവും നിരവധി ചിത്രങ്ങളാണ് സംയുക്തയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഒരു യമണ്ടന്‍ പ്രേമ കഥയില്‍ നായികാ വേഷത്തില്‍ എത്തുന്നത് സംയുക്തയാണ്. ചിത്രത്തില്‍ നിഖില വിമലിനൊപ്പം രണ്ട് നായികമാരില്‍ ഒരാളായിട്ടാണ് നടി എത്തുന്നത്.
ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ ചിത്രത്തിനു പുറമെ ആസിഫ് അലിയുടെ നായികയായി അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിലും സംയുക്ത അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











