പരിഹാസ കമന്റിട്ടവന് മാസ് മറുപടിയുമായി സംയുക്ത, കൈയ്യടിച്ച് ആരാധകര്‍

By Midhun Raj

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് സംയുക്ത മേനോന്‍. ലില്ലി, തീവണ്ടി ഉള്‍പ്പെടെയുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലിയില്‍ നായികാ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിച്ചത്. ടൊവിനോ തോമസിന്റെ നായികയായി തീവണ്ടി എന്ന ചിത്രത്തിലും സംയുക്ത തിളങ്ങി. വെളളം, വോള്‍ഫ്, ആണും പെണ്ണും എന്നീ സിനിമകളാണ് സംയുക്തയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയത്. തമിഴില്‍ ഗ്ലാമറസ് റോളില്‍ അഭിനയിച്ചും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

അതേസമയം കന്നഡത്തിലും സംയുക്ത മേനോന്റെ പുതിയ ചിത്രം വരുന്നുണ്ട്. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സംയുക്ത. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെക്കാറുണ്ട്.

ഫോട്ടോഷൂട്ട് ചിത്രങ്ങളും വര്‍ക്കൗട്ട്

ഫോട്ടോഷൂട്ട്, വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്ത് നടി മുന്‍പ് എത്തി. സംയുക്തയുടെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയയ പോസ്റ്റുകളും വൈറലാകാറുണ്ട്. ഫിറ്റ്‌നെസിന്‌റെ കാര്യത്തിലെല്ലാം അതീവ ശ്രദ്ധ പുലര്‍ത്താറുളള താരമാണ് നടി. കൂടാതെ വസ്ത്ര ധാരണത്തിന്‌റെ കാര്യത്തിലും സംയുക്ത ശ്രദ്ധിക്കാറുണ്ട്. വേറിട്ട ലുക്കുകളിലാണ് നടി മിക്കപ്പോഴും എത്താറുളളത്.

1.2 മില്യണ്‍ ഫോളോവേഴ്‌സാണ് സംയുക്തയ്ക്ക്

1.2 മില്യണ്‍ ഫോളോവേഴ്‌സാണ് സംയുക്തയ്ക്ക് ഇന്‍സ്റ്റഗ്രാമിലുളളത്. പരിഹാസ കമന്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം സംയുക്ത എപ്പോഴും മറുപടി നല്‍കാറുണ്ട്. അതേസമയം ഇത്തവണ അത്തരത്തില്‍ കമന്റിട്ട ഒരാള്‍ക്ക് നടി നല്‍കിയ മറുപടിയും വൈറലാവുകയാണ്. സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങള്‍ക്ക് താഴെയാണ് ഒരാള്‍ പരിഹാസ കമന്റിട്ടത്.

'അടുത്ത് എത്തി, ഇനി കുറച്ചുകൂടി ബാക്കിയുണ്ട്

'അടുത്ത് എത്തി, ഇനി കുറച്ചുകൂടി ബാക്കിയുണ്ട്, അതുംകൂടി അണ്‍ലോക്ക് ചെയ്തോ' എന്നാണ് ഒരാള്‍ സംയുക്തയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്‌റിട്ടത്. ഇതിന് മറുപടിയായി 'നിങ്ങള്‍ താമസിക്കുന്ന കിണറിന് പുറത്ത് ചാടാന്‍ ശ്രമിക്കുക..ലോകം വിശാലമാണ്' എന്ന് നടി മറുപടി കൊടുത്തു. നിരവധി പേരാണ് സംയുക്തയുടെ മറുപടി പൊളിച്ചെന്ന് പറഞ്ഞ് എത്തിയത്.

കൂടാതെ നടിയെ പരിഹസിച്ച് കമന്റിട്ട

കൂടാതെ നടിയെ പരിഹസിച്ച് കമന്റിട്ട ആളെ വിമര്‍ശിച്ചും മിക്കവരും എത്തി. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മോശം സന്ദേശം അയച്ച ആളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി ഇട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരാള്‍ക്ക് കൂടി സംയുക്ത മേനോന്‍ മറുപടി കൊടുത്തത്.

Recommended Video

Samyuktha Menon Interview | സംയുക്ത മേനോൻ മനസ്സ് തുറക്കുന്നു | FilmiBeat Malayalam
പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന കടുവാണ്

പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന കടുവയാണ് സംയുക്തയുടെ പുതിയ മലയാള സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ നടി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ കന്നഡത്തിലും നടിയുടെ പുതിയ സിനിമ വരുന്നു. ഗാലിപാട്ട 2 എന്ന ചിത്രത്തില്‍ ഗണേഷാണ് നായകന്‍. വെളളം എന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയുടെ റോളില്‍ ശ്രദ്ധേയ പ്രകടനമാണ് സംയുക്ത കാഴ്ചവെച്ചത്. സുനിത മുരളി എന്നാണ് കഥാപാത്രത്തിന്‌റെ പേര്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X