പിന്‍കഴുത്തില്‍ പുത്തന്‍ ടാറ്റുവുമായി സംയുക്ത മേനോന്‍! ഇതിന് പിന്നിലൊരു രഹസ്യമുണ്ട്! അറിയുമോ?
തീവണ്ടി എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ നായികയെ മറന്നുകാണാനിടയില്ല. ജീവാംശമായ് എന്ന ഗാനം റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയിരുന്നു. ടൊവിനോ തോമസിനൊപ്പം അരങ്ങേറിയ നായികയായ സംയുക്ത മേനോന് തുടക്കം മുതലേ തന്നെ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. മലയാളത്തിലും തമിഴിലുമൊക്കെയായി ആകെ സജീവമാണ് ഈ താരം. തീവണ്ടിക്ക് ശേഷം വീണ്ടും ടൊവിനോയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരമായിരുന്നു കല്‍ക്കിയിലൂടെ ലഭിച്ചത്. നവാഗതനായ പ്രവീണ്‍ പ്രഭാറാമാണ് ചിത്രം സംവിധാനം ചെയ്തത്. അടുത്തിടെയായിരുന്നു സിനിമ റിലീസ് ചെയ്തത്.
ടൊവിനോ തോമസ് മുഴുനീള പോലീസ് വേഷത്തിലെത്തിയ സിനിമയായ കല്‍ക്കിയില്‍ ഡോക്ടര്‍ സംഗീത എന്ന വില്ലത്തിയായാണ് സംയുക്ത എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംയുക്ത മേനോന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ചും മര്ര് കാര്യങ്ങളെക്കുറിച്ചുമൊക്കെ വാചാലയായി താരം എത്താറുണ്ട്. പുതിയ ടാറ്റുവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

സഞ്ചാരി എന്നാണ് പിന്‍കഴുത്തില്‍ പതിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു. സഞ്ചാരപ്രിയയാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാള്‍ കൂടിയാണ് സംയുക്ത മേനോന്‍. കല്‍ക്കി ഷൂട്ടിംഗിനിടയില്‍ ലഡാക്കിലേക്ക് പോയപ്പോഴുള്ള ചിത്രങ്ങളൊക്കെ താരം പങ്കുവെച്ചിരുന്നു. മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍, അണ്ടര്‍വേള്‍ഡ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications