»   » വീട്ടുകാര്യങ്ങള്‍ ഒതുക്കി സംയുക്ത വരുന്നു

വീട്ടുകാര്യങ്ങള്‍ ഒതുക്കി സംയുക്ത വരുന്നു

Posted By: Staff
Subscribe to Filmibeat Malayalam
Samyuktha Varma
മലയാള സിനിമയിലെ നടിമാരെ സംബന്ധിച്ചിടത്തോളം വിവാഹമെന്നത് ഒരു വിട പറയല്‍ കൂടിയാണ്. സിനിമയില്‍ കത്തി നില്‍ക്കുന്ന കാലത്തു പോലും കഴുത്തില്‍ താല വീണാല്‍ അവര്‍ ഒതുങ്ങിക്കൂടും. അഭിനയിക്കാനുള്ള മോഹമൊക്കെ അടക്കിവച്ച് നല്ല കുടുംബിനിയായി കഴിയുന്നതാണ് നല്ലതെന്നാണ് ഇവിടുത്തെ ഒട്ടുമിക്ക നടിമാരും കരുതുന്നത്. പാര്‍വതിയും മഞ്ജുവും സംയുക്തയുമൊക്കെ ഇങ്ങനെ ഗുഡ്‌ബൈ പറഞ്ഞവരാണ്.
-
-

ഇങ്ങനെ താലിക്കുരുക്കിലകപ്പെട്ട് അഭിനയജീവിതത്തോട് വിട പറഞ്ഞൊരു നടി തിരിച്ചുവരുമെന്ന് സൂചനകള്‍ വന്നിരിയ്ക്കുന്നു.
വേറാരുമല്ല, മലയാളത്തിന്റെ അനുഗ്രഹീത താരമായ സംയുക്ത വര്‍മ്മയുടെ വരവ് അധികം വൈകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ കുടുംബിനിയുടെയും അമ്മയുടെയും റോളിലേക്ക് മാറിയ സംയുക്തയുടെ തിരിച്ചുവരവുണ്ടാകുമെന്ന സൂചനകള്‍ തന്നിയ്ക്കുന്നത് നടന്‍ ബിജു മേനോന്‍ തന്നെയാണ്.

-
-
-

താനൊരിയ്ക്കലും സംയുക്തയോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാന്‍ വിരോധമില്ലെന്നുമാണ് തന്റെ നിലപാടെന്നും ബിജു പറഞ്ഞിരുന്നു. മകന്‍ വലുതായ സാഹചര്യത്തില്‍ സംയുക്തയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ബിജു പറഞ്ഞിരുന്നു. വീട്ടുകാര്യങ്ങളെല്ലാം ഒതുക്കിയാണ് സംയുക്തയുടെ തിരിച്ചുവരവ്.

-
-
-
-

ക്യാമറയ്ക്ക് മുന്നിലെത്തുന്ന കാര്യത്തില്‍ സംയുക്തയ്ക്കും താത്പര്യമേയുള്ളൂ. അടുത്തു തന്നെ ബിജു മേനോനും സംയുക്തയും ഒരു സിനിമയില്‍ ഭാര്യഭര്‍ത്താക്കന്മാരായി അഭിനയിക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഇതിന്റെ ജോലികള്‍ അണിയറയില്‍ ആരംഭിച്ചുവെന്നും സൂചനയുണ്ട്. ഈ ഒത്തൊരുമിയ്ക്കലിലൂടെ എല്ലാവരെയും അദ്ഭുതപ്പെടുത്തുകയാണ് ദമ്പതിമാരുടെ ലക്ഷ്യമത്രേ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam