ഒന്നും രണ്ടുമല്ല 20ല്‍ അധികം തവണ ടൊവിനോയുടെ കരണം നോക്കി പൊട്ടിച്ചു.. സംയുക്തയുടെ ആ അനുഭവം?
ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിക്കുന്ന സന്തോഷത്തിലാണ് സംയുക്ത മേനോന്‍. അതിനൊപ്പം തന്റെ ലില്ലിയും തീവണ്ടിയും റിലീസിനെത്തുന്നതിന്റെ അഭിമാനവും സന്തോഷവും അല്പം ടെന്‍ഷനുമുണ്ട് സംയുക്തയ്ക്ക്.
സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ലില്ലി സെപ്റ്റബര്‍ 7 ന് തിയേറ്ററിലെത്തും. ചിത്രത്തില്‍ കേന്ദ്ര നായികയായ ഗര്‍ഭിണിയെ അവതരിപ്പിയ്ക്കുന്നത് സംയുക്തയാണ്. സ്ത്രീയുടെ അതിജീവനത്തിന്റെയും സഹന ശക്തിയുടെയും കഥയാണ് ലില്ലിയില്‍ പറയുന്നത്.
തീവണ്ടി ആഗസ്റ്റ് 21 ന് റിലീസ് ചെയ്യും എന്നാണ് നിലവിലുള്ള വിവരം. തീവണ്ടിയില്‍ ടൊവിനോ തോമസിന്റെ നായികയായിട്ടാണ് സംയുക്ത എത്തുന്നത്. ജീവാംശമായി എന്ന പാട്ട് റിലീസ് ചെയ്തതോടെ തീവണ്ടിയ്ക്കായി കാത്തിരിയ്ക്കുകയാണ് ആരാധകരും. ആ പാട്ടിലെ ചില രംഗങ്ങളെ കുറിച്ച് സംയുക്ത പറയുന്നത് എന്താണെന്ന് നോക്കാം.

കരണം പുകയ്ക്കുന്ന സീന്‍
ടൊവിനോ അവതരിപ്പിയ്ക്കുന്ന ബിനീഷ് ദാമോധരന്‍ എന്ന കഥാപാത്രം ഒരു ചെയിന്‍ സ്‌മോക്കറാണ്. ദേവി എന്ന കഥാപാത്രമായിട്ടാണ് സംയുക്ത എത്തുന്നത്. ഗാനരംഗത്ത് സംയുക്ത ഏഴ് തവണ ടൊവിനോ തോമസിന്റെ കരണത്തടിക്കുന്ന രംഗമുണ്ട്. വളരെ നാച്വറലായിരുന്നു ആ രംഗങ്ങള്‍.

ഏഴ് അല്ല 20ല്‍ അധികം
ഗാനരംഗത്ത് ഏഴ് തവണ അടിയ്ക്കുന്നത് മാത്രമേ കാണിച്ചുള്ളൂവെങ്കിലും 20 ല്‍ അധികം തവണ താന്‍ ടൊവിനോ തോമസിന്റെ കരണത്തടിച്ചിട്ടുണ്ട് എന്ന് സംയുക്ത പറയുന്നു. അത്രയേറെ റീടേക്കുകള്‍ പോയിട്ടുണ്ടത്രെ.

പെര്‍ഫക്ഷന് വേണ്ടി
ആ രംഗം അത്രമേല്‍ നാച്വറലായിരിക്കണം എന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്നു. ഞങ്ങളുടെ ടൈമിങ് സിങ്ക് ആകാത്തത് കൊണ്ട് 20 ല്‍ അധികം റീടേക്കുകള്‍ പോയിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ടൊവിനോയെ ശരിയ്ക്കും തല്ലുകയായിരുന്നു- സംയുക്ത പറഞ്ഞു.

ഒഴിവാക്കാന്‍ ശ്രമിച്ചു
അടിച്ചതിന് മുകളില്‍ തന്നെ ഒരാളുടെ കരണത്ത് അടിച്ചു കൊണ്ടിരിയ്ക്കുക എന്ന് പറഞ്ഞാല്‍ അതത്ര എളുപ്പമല്ലായിരുന്നില്ല. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു. അതുകൊണ്ട് പരമാവധി റീ ടേക്കുകള്‍ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചു.

ഇപ്പോള്‍ ഹാപ്പി
എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണെന്ന് സംയുക്ത പറയുന്നു. ആ പാട്ട് ഇത്രയേറെ ഹിറ്റായതോടെ അന്ന് തല്ലുമ്പോഴുണ്ടായ കുറ്റബോധം മാറി. അധിക പെണ്‍കുട്ടികളും ആ രംഗം ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.

ഇതാണ് പാട്ട്
ഇനിയും ജീവാംശമായി എന്ന ആ പാട്ട് കാണാത്തവര്‍ക്ക് വേണ്ടി വീഡിയോ ഇവിടെ വയ്ക്കുന്നു. സംയുക്ത ടൊവിനോ തോമസിന്റെ കരണം പുകയ്ക്കുന്ന രംഗം ഈ ഗാനരംഗത്തുണ്ട്.


Click it and Unblock the Notifications