»   » തിരക്കിനിടയില്‍ എന്റെ കൈകള്‍ മുറുക്കെ പിടിച്ചു, ഗുരുവായൂരപ്പന്റെ മുന്നിലെത്തിയപ്പോള്‍ കണ്ണു നിറഞ്ഞു

തിരക്കിനിടയില്‍ എന്റെ കൈകള്‍ മുറുക്കെ പിടിച്ചു, ഗുരുവായൂരപ്പന്റെ മുന്നിലെത്തിയപ്പോള്‍ കണ്ണു നിറഞ്ഞു

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഭാഗ്യ ജോഡികളാണ് ബിജു മേനോനും സംയുക്തയും. മലയാള സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് ഇരുവരും വിവാഹതിരാകുന്നത്. 2002 നവംബര്‍ 21ന് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം.

കണ്ണനെ സാക്ഷിയാക്കി നടന്ന ആ വിവാഹത്തിന് ഇന്നും വിള്ളല്‍ വീണിട്ടില്ല. ഒരു പിണക്കമോ പരിഭവമോ ഒന്നും ഇവര്‍ക്കിടയിലില്ല. സന്തുഷ്ട കുടുംബം. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം മാത്രമാണെന്ന് സംയുക്ത പറയുന്നു.

ആ അനുഗ്രഹം കുടുംബത്തിനുണ്ടെന്ന് സംയുക്ത വര്‍മ്മ

വിവാഹം നടക്കുന്ന സമയത്ത് ഗുരുവായൂരപ്പന്‍ കൂടെയുണ്ടായിരുന്നു. ഇന്നും ആ അനുഗ്രഹം കുടുംബത്തിനുണ്ടെന്ന് സംയുക്ത വര്‍മ്മ പറയുന്നു. സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത പറഞ്ഞത്.

ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം

ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണമെന്ന് അമ്മയുടെ ആഗ്രഹമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തയാണ് അമ്മ. ചെറുപ്പം മുതല്‍ അമ്മയുടെ കൂടെ ഞാനും ഗുരുവായൂരപ്പനെ കാണാന്‍ പോകുമായിരുന്നു.

ആഗ്രഹം പോലെ വിവാഹം ഗുരുവായൂരില്‍ വച്ച്

2002 നവംബര്‍ 21നായിരുന്നു ബിജു മേനോനും സംയുക്ത വര്‍മ്മയും വിവാഹിതരാകുന്നത്.

തിക്കിലും തിരക്കിലും എന്റെ കൈകള്‍ മുറുക്കെ പിടിച്ചു

വലിയ ജനതിരക്കായിരുന്നു അന്ന് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. തിക്കി തിരക്കിലും ബിജുയേട്ടന്‍(ബിജു മേനോന്‍) തന്റെ കൈ മുറുകെ പിടിച്ചു. കണ്ണന്റെ മുന്നില്‍ എത്തിയിട്ടും ആ പിടി വിട്ടിരുന്നില്ല. സംയുക്ത വര്‍മ്മ പറയുന്നു.

അറിയാതെ കണ്ണു നിറയും

വിവാത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ഗുരുവായൂരപ്പനാണ്. പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ അറിയാതെ കണ്ണു നിറയുമെന്നും സംയുക്ത പറയുന്നു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Samyuktha varma about Biju menon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam