കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കാന്‍ ബിജു മേനോന്‍ സമ്മതിക്കില്ലെന്ന് സംയുക്ത വര്‍മ്മ! കാരണം ഇതാണ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തിയവരാണ് ഇരുവരും. മാതൃകാ ദമ്പതികളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു സംയുക്ത വര്‍മ്മ. മികച്ച അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. രണ്ടുപേരും സിനിമയിലാവുമ്പോള്‍ മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനാവില്ലെന്നായിരുന്നു താരം പറഞ്ഞത്.

സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമൊക്കെയായി സംയുക്തയും മകനും ബിജു മേനോനൊപ്പം ഉണ്ടാവാറുണ്ട്. യോഗയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമാണ് താരം. യോഗാചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് ഇടയ്ക്ക് എത്താറുമുണ്ട്. തന്നെ ട്രോളന്‍ പുറമേ നിന്ന് ആളെ ആവശ്യമില്ലെന്നും ബിജു മേനോന്‍ തന്നെ അത് ചെയ്‌തോളുമെന്നും താരം നേരത്തെ പറഞ്ഞിരുന്നു. താനും ബിജുവേട്ടനും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്തതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

 സോഷ്യല്‍ മീഡിയയില്‍ സജീവമല്ല

സോഷ്യല്‍ മീഡിയയില്‍ സജീവമല്ല

ഞാൻ ഇപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തത്. സോഷ്യൽ മീഡിയ നമ്മളെ അഡിക്റ്റ് ആക്കിക്കളയും. വാട്സാപ്പ് പോലും അൺ ഇൻസ്റ്റാൾ ചെയ്തു ഫോണിന്റെ ബാറ്ററി ഊരി വയ്ക്കുന്ന ഒരാളാണ് ഞാൻ. യോഗയ്ക്ക് പോകുമ്പോൾ ഒരു ഗ്രൂപ്പ് ഉണ്ടാകുമല്ലോ, അവരെ കോൺടാക്ട് ചെയ്യാൻ വേണ്ടി മാത്രമാണ് ഇൻസ്റാഗ്രാമിൻ അക്കൗണ്ട് എടുത്തത്. യോഗ ചെയ്യുന്ന ചിത്രങ്ങളാണ് കൂടുതലും പോസ് ചെയുന്നത്. സോഷ്യൽ മീഡിയ അധികം ഉപയോഗിക്കാറില്ല.

Recommended Video

Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral
താല്‍പര്യമില്ല

താല്‍പര്യമില്ല

ബിജുവേട്ടന്റെ കാര്യം അതിലും കഷ്ടമാണ്. മൂപ്പർക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പേജുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഇത് വരെയുള്ളത് രണ്ട് ചിത്രങ്ങളാണ്. ഫേസ്ബുക് അഡ്മിൻ മറ്റൊരാളാണ്. വെഡിങ് ആനിവേഴ്സറി ഒക്കെ വരുമ്പോൾ അഡ്മിൻ വിളിക്കും " ഒരു കപ്പിൾ ഫോട്ടോ എടുത്തു അയക്കാമോ "എന്ന് ചോദിക്കും. ബിജുവേട്ടന് അതിലൊന്നും ഒരു താല്പര്യവുമില്ല.

എണ്‍പതുകളിലെപ്പോലെ

എണ്‍പതുകളിലെപ്പോലെ

തോളിൽ ഒന്ന് കൈ പോലും വയ്ക്കാതെ എൺപതുകളിലെ പോലെ ഒരു ഫോട്ടോ ഒടുവിൽ എടുക്കും. " ബ്ലാക്ക് ആൻഡ് മതിട്ടോ എന്നൊരു അഭിപ്രായവും പാസ്സാക്കുമെന്നും സംയുക്ത വര്‍മ്മ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നതോ ഇടയ്ക്കിടയ്ക്ക് ഫോട്ടോ മാറ്റുന്നതൊന്നും ഇരുവര്‍ക്കും ഇഷ്ടമല്ലാത്ത പരിപാടിയാണ്. എന്നാല്‍ ആരാധകരാവട്ടെ ഇതിനായി കാത്തിരിക്കുന്നവരുമാണ്.

യോഗയില്‍ സജീവം

യോഗയില്‍ സജീവം

സിനിമയില്‍ നിന്നും ഇടവേള എടുത്ത സമയത്തായിരുന്നു സംയുക്ത വര്‍മ്മയുടെ ശ്രദ്ധ യോഗയിലേക്ക് തിരിഞ്ഞത്. ബിജു മേനോനാവട്ടെ ഭാര്യയുടെ ഈ ആഗ്രഹത്തിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. ഇടയ്ക്ക് യോഗാചിത്രങ്ങളും വീഡിയോയുമൊക്കെയായി താരം എത്താറുമുണ്ട്. അടുത്തിടെ പങ്കുവെച്ച യോഗ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X