സംയുക്ത വര്‍മ്മ ഊര്‍മിള ഉണ്ണിയെ വിളിക്കുന്ന ആ പേര്, ആശംസ പോസ്റ്റുമായി നടി

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന നായികമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. വിവാഹ ശേഷം സിനിമ വിട്ടെങ്കിലും ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ സംയുക്ത എല്ലാവരുടെയും മനസുകളില്‍ നിറഞ്ഞുനിന്നു. നാല് വര്‍ഷം മാത്രമാണ് സംയുക്ത വര്‍മ്മ മോളിവുഡില്‍ അഭിനയിച്ചത്. ഇക്കാലയളവില്‍ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം പ്രവര്‍ത്തിക്കാന്‍ നടിക്ക് സാധിച്ചു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സംയുക്ത വര്‍മ്മ സിനിമകള്‍ ചെയ്തു.

മാളവിക മോഹനന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത്, കാണാം

തെങ്കാശിപ്പട്ടണം തമിഴ് റീമേക്കിന് ശേഷമാണ് നടി സിനിമാഭിനയം നിര്‍ത്തിയത്. കുറച്ചുകാലം മാത്രമുളള സിനിമാ കരിയറില്‍ രണ്ട് തവണ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം സംയുക്ത വര്‍മ്മ നേടി. ബിജു മേനോനുമായുളള വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് സംയുക്ത വര്‍മ്മയെ പിന്നീട് പ്രേക്ഷകര്‍ കൂടുതല്‍ കണ്ടത്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും യോഗ ഫോട്ടോസുമൊക്കെ തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ നടി പോസ്റ്റ് ചെയ്തു.

യോഗാ പോസിലുളള സംയുക്ത വര്‍മ്മയുടെ

യോഗാ പോസിലുളള സംയുക്ത വര്‍മ്മയുടെ ചിത്രങ്ങളെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്. കൂടാതെ അടുത്ത സുഹൃത്തുക്കള്‍ക്കെല്ലാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും സംയുക്ത വര്‍മ്മ മുന്‍പ് എത്തി. അടുത്തിടെ നടി ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള സംയുക്ത വര്‍മ്മയുടെ പോസ്റ്റ് എല്ലാവരും ഏറ്റെടുത്തു. പരസ്യ ചിത്രത്തില്‍ അഭിനയിച്ചും അടുത്തിടെ നടി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി.

അതേസമയം സംയുക്ത വര്‍മ്മയുടെ

അതേസമയം സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതിനിടെ ചെറിയമ്മ ഊര്‍മ്മിള ഉണ്ണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുളള സംയുക്ത വര്‍മ്മയുടെ ഇന്‍സ്റ്റ സ്‌റ്റോറി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഊര്‍മിള ഉണ്ണിയുടെ അനന്തരവള്‍ ആണ് സംയുക്ത വര്‍മ്മ. അടുത്തിടെ ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ വിവാഹചടങ്ങുകളില്‍ സംയുക്തയുടെയും ബിജു മേനോന്റെയും സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.

ചെറിയമ്മയെ വ്യത്യസ്തയാക്കുന്ന പ്രകൃതം

'ചെറിയമ്മയെ വ്യത്യസ്തയാക്കുന്ന പ്രകൃതം അവരില്‍ തന്നെ അടങ്ങിയിരിക്കുന്നു' എന്ന് തന്‌റെ പോസ്റ്റില്‍ ഊര്‍മിള ഉണ്ണിയെ കുറിച്ച് സംയുക്ത വര്‍മ്മ പറയുന്നു. ഒരു പ്രത്യേക പേര് വിളിച്ചാണ് ഊര്‍മിള ഉണ്ണിയ്ക്ക് സംയുക്ത ജന്മദിന ആശംസകള്‍ നേര്‍ന്നത്. ഇംഗ്ലീഷില്‍ thathathai എന്നാണ് സംയുക്ത കുറിച്ചത്. മുന്‍പ് സംയുക്തയെ പഞ്ചാര എന്നാണ് താന്‍ വിളിക്കാറുളളത് എന്ന് ഫേസ്ബുക്കിലൂടെ ഊര്‍മിള ഉണ്ണി പറഞ്ഞിരുന്നു.

Recommended Video

സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ആണ് സംയുക്ത

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ആണ് സംയുക്ത വര്‍മ്മയുടെ ആദ്യ ചിത്രം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിലൂടെ സംയുക്ത മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടി. തുടര്‍ന്ന് വാഴുന്നോര്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, തെങ്കാശിപ്പട്ടണം പോലുളള ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചും സംയുക്ത പ്രേക്ഷക പ്രശംസ നേടിയിരുന്നു. മലയാളത്തില്‍ ദീലീപിന്‌റെ നായികയായി കുബേരന്‍ എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ എത്തിയത്. തെങ്കാശിപ്പട്ടണം തമിഴ് റീമേക്കില്‍ ശരത്കുമാറിന്‌റെ നായികയായാണ് സംയുക്ത വര്‍മ്മ അഭിനയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X