»   » ഇഷ്ടപ്പെടാത്തത് കണ്ടാല്‍ ഒന്നും നോക്കാതെ സംയുക്ത വിമര്‍ശിക്കും; ബിജു മേനോന്‍

ഇഷ്ടപ്പെടാത്തത് കണ്ടാല്‍ ഒന്നും നോക്കാതെ സംയുക്ത വിമര്‍ശിക്കും; ബിജു മേനോന്‍

By: Rohini
Subscribe to Filmibeat Malayalam

തന്റെ ഏറ്റവും വലിയ വിമര്‍ശകയാണ് ഭാര്യ സംയുക്ത വര്‍മ്മയെന്ന് ബിജു മേനോന്‍. ചെയ്യുന്ന സിനിമകളില്‍ സംയുക്തയ്ക്ക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും കണ്ടാല്‍ ഒന്നും നോക്കാതെ അത് തുറന്ന് പറയുമെന്ന് ബിജു മേനോന്‍ പറയുന്നു.

സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ എന്ന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിജു മേനോന്‍. കുടുംബത്തെ കുറിച്ചും സംയുക്ത നല്‍കുന്ന പിന്തുണയെ കുറിച്ചും ബിജു മേനോന്‍ പറയുന്നത് എന്താണെന്ന് വായിക്കാം

നല്ല വിമര്‍ശക

സംയുക്ത ഒരു നല്ല വിമര്‍ശകയാണ്. തെറ്റുകള്‍ ചൂണ്ടി കാണിക്കാന്‍ സംയുക്തയ്ക്ക് കൃത്യമായി കഴിയും.

സിനിമകള്‍ ചര്‍ച്ച ചെയ്യാം

ചെയ്യാന്‍ പോകുന്ന പുതിയ സിനിമയെ കുറിച്ച് സംയുക്തയുമായി ചര്‍ച്ച ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും ബിജു മേനോന്‍ പറയുന്നു. ഇഷ്ടമില്ലാത്തത് കണ്ടാല്‍ അത് തുറന്ന് പറയും. ഇഷ്ടപ്പെട്ടാല്‍ അതും പറയും

ഞാനൊരു ഭാഗ്യവാന്‍

സംയുക്തയെ പോലെ, സിനിമയെ മനസ്സിലാക്കുന്ന ഒരു ഭാര്യയെ കിട്ടിയത് തന്റെ ഭാഗ്യമാണെന്ന് ബിജു മേനോന്‍ പറഞ്ഞു. ഞങ്ങള്‍ക്കിടയില്‍ പലപ്പോഴും സിനിമ ചര്‍ച്ചാവിഷയമാകാറുണ്ട് എന്നും നടന്‍ പറയുന്നു

സംയുക്തയുടെ തിരിച്ചുവരവ്

സിനിമയിലേക്ക് മടങ്ങിവരാന്‍ സംയുക്ത ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുമെന്നും ബിജു പറഞ്ഞു. വിവാഹ ശേഷം അഭിനയം നിര്‍ത്തിയത് സംയുക്തയുടെ മാത്രം തീരുമാനമായിരുന്നുവത്രെ.

English summary
Biju Menon, the versatile actor recently opened up about wife Samyuktha Varma and family life. In the interview given to Star & Style magazine, Biju revealed that Samyuktha is a good critic.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam