എറ്റവും ബോറിംഗ് ആയിട്ടുളള ബിജു മേനോനെ ആര്‍ക്കറിയാം, നടന്റെ മറുപടി

By Midhun Raj

അയ്യപ്പനും കോശിയും വന്‍വിജയമായതിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ബിജു മേനോന്‍. സച്ചി സംവിധാനം ചെയ്ത ചിത്രത്തിലെ നടന്‌റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലോക്ക്ബസ്റ്റര്‍ സിനിമയില്‍ അയ്യപ്പന്‍ നായരായി ഗംഭീര പ്രകടനമാണ് ബിജു മേനോന്‍ കാഴ്ചവെച്ചത്. പൃഥ്വിരാജിനൊപ്പം മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് ബിജു മേനോനും നടത്തിയത്. അതേസമയം അയ്യപ്പനും കോശിയും ചിത്രത്തിന് പിന്നാലെ ആര്‍ക്കറിയാം എന്ന സിനിമയാണ് ബിജു മേനോന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്.

ഗ്ലാമറസായി നടി, പുത്തന്‍ ഫോട്ടോസ് കാണാം

ചിത്രത്തിന്‌റെ വിശേഷങ്ങള്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോന്‍ പങ്കുവെച്ചിരുന്നു. അഭിമുഖത്തില്‍ കുടുംബത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും നടന്‍ മനസുതുറന്നു. എറ്റവുമധികം സീക്രട്ട്‌സ് അറിയാവുന്നത് ആര്‍ക്കാണ് എന്ന ചോദ്യത്തിന് എന്റെ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമാണെന്ന് ബിജു മേനോന്‍ പറഞ്ഞു.

തുടര്‍ന്ന് എറ്റവും ബോറിംഗ്

തുടര്‍ന്ന് എറ്റവും ബോറിംഗ് ആയിട്ടുളള ബിജു മേനോനെ ആര്‍ക്കറിയാം എന്നതായിരുന്നു അടുത്ത ചോദ്യം. ഇതിന് മറുപടിയായി സംയുക്തയുടെ പേരാണ് ബിജു മേനോന്‍ പറഞ്ഞത്. സംയുക്ത ചേച്ചി യോഗയൊന്നും പഠിപ്പിച്ചുതന്നില്ലെ എന്ന് ചോദിച്ചപ്പോള്‍ അതിന് ഒരുപാട് ക്ഷമയും സമയവുമൊക്കെ വേണമെന്ന് നടന്‍ പറയുന്നു. ക്ഷമയില്ലാത്തതുകൊണ്ട് യോഗ തല്‍ക്കാലം ട്രൈ ചെയ്തിട്ടില്ല.

ആര്‍ക്കറിയാം ചിത്രത്തിലെ

ആര്‍ക്കറിയാം ചിത്രത്തിലെ പ്രായം കൂടിയ കഥാപാത്രമാവാന്‍ സമയമെടുത്തു എന്നും ബിജു മേനോന്‍ പറഞ്ഞു. ആദ്യം കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. ഇത് സംയുക്തയ്ക്കും സിനിമയുടെ ടീമിനും അറിയാം. പിന്നെ രണ്ട് മൂന്ന് ദിവസമെടുത്താണ് കഥാപാത്രത്തിലേക്ക് വന്നത്. പൃഥ്വിരാജിനൊപ്പമുളള അനുഭവവും ബിജു മേനോന്‍ പങ്കുവെച്ചു.

പൃഥ്വിരാജ് സിനിമയുടെ

പൃഥ്വിരാജ് സിനിമയുടെ ഒരു എന്‍സൈക്ലോപീഡിയ എന്ന് വേണമെങ്കില്‍ പറയാമെന്ന് ബിജു മേനോന്‍ പറയുന്നു. സിനിമ മൊത്തത്തില്‍ അരച്ചുകലക്കി പഠിച്ചുവെച്ചിട്ടുളള ഒരു വ്യക്തിയാണ്. സിനിമയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിയാവുന്നൊരു വ്യക്തിയാണ്. നമുക്ക് ഒരുപാട് കാര്യങ്ങള്‍ രാജുവുമായിട്ട് സംസാരിച്ചിക്കാന്‍ സാധിക്കും. മറ്റ് കാര്യങ്ങളും സംസാരിക്കാം.

നല്ലൊരു സൗഹൃദമാണ്

നല്ലൊരു സൗഹൃദമാണ് ഞങ്ങള്‍ തമ്മില്‍. അതുപോലെ ചാക്കോച്ചനും എന്‌റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. സിനിമയില്‍ ഒരുമച്ചഭിനയിക്കുന്നതിന്‌റെ മുന്‍പെ സുഹൃത്താണ്. പേഴ് സണല്‍ കാര്യങ്ങള്‍ വരെ ഷെയര്‍ ചെയ്യുന്ന അടുത്ത സുഹൃത്താണ്. ആസിഫ് അലിയും അതുപോലെയാണ്. എല്ലാവരുമായും നല്ല ബന്ധമാണുളളത്.

അതേസമയം നായകനായും സഹനടനായും

അതേസമയം നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ബിജു മേനോന്‍. വെളളിമൂങ്ങയുടെ വിജയത്തിന് പിന്നാലെയാണ് നായക വേഷങ്ങള്‍ ബിജു മേനോന്‍ കൂടുതല്‍ ചെയ്യാന്‍ തുടങ്ങിയത്. ഹാസ്യത്തിന് പ്രാധാന്യമുളള റോളുകളും സീരിയസ് കഥാപാത്രങ്ങളും ഉള്‍പ്പെടെ എല്ലാം നടന്‌റെ കൈയ്യില്‍ ഭദ്രമാണ്. മുന്‍നിര സംവിധായകര്‍ക്കൊപ്പം പുതിയ സംവിധായകര്‍ക്കുമൊപ്പം എല്ലാം ബിജു മേനോന്‍ സിനിമകള്‍ ചെയ്തിരുന്നു. വിവാഹ ശേഷം സംയുക്ത വര്‍മ്മ സിനിമ വിട്ടിരുന്നു. നാല് വര്‍ഷം നീണ്ട സിനിമാ കരിയറായിരുന്നു നടിയുടെത്. സിനിമയില്‍ കുറച്ചുകാലമേ ഉണ്ടായിരുന്നൂളളുവെങ്കിലും ഇക്കാലയളവില്‍ ശ്രദ്ധേയ സിനിമകള്‍ ചെയ്തിരുന്നു നടി.

Read more about: biju menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X