തലകുത്തി നിന്ന് സംയുക്ത വര്‍മ്മ, പുതുവത്സരത്തില്‍ പോസ്റ്റ് ചെയ്ത പുത്തന്‍ചിത്രം വൈറലാവുന്നു

ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു സംയുക്ത വര്‍മ്മ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയനായികയായി മാറുകയായിരുന്നു താരം. എല്ലാതരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുമെന്നും താരം തെളിയിച്ചിരുന്നു. മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം.

സ്‌ക്രീനിലെ നായകനെയായിരുന്നു സംയുക്ത വര്‍മ്മ ജീവിതത്തിലും നായകനാക്കിയത്. പ്രണയ ചിത്രങ്ങളില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ബിജു മേനോനും സംയുക്ത വര്‍മ്മയും പ്രണയത്തിലായത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ഇരുവരും. ഇരുവരും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് അന്നേ അറിയാമായിരുന്നുവെന്നായിരുന്നു ചിലര്‍ പറഞ്ഞത്. തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവങ്കിലും പിന്നീട് എല്ലാവരും ഇവരുടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. വിവാഹ ശേഷമായി സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു സംയുക്ത വര്‍മ്മ.

വിവാഹ ശേഷം രണ്ടാളും അഭിനയിക്കാന്‍ പോവേണ്ടതില്ലെന്നും കുടുംബ കാര്യം സുഗമമായി നടക്കാനായാണ് ആ തീരുമാനമെടുത്തതെന്നും ഇരുവരും പറഞ്ഞിരുന്നു. മകന്‍ ദക്ഷ് ധാര്‍മ്മിക് ജനിച്ചതോടെ അവന്റെ കാര്യങ്ങളുമായി തിരക്കിലാവുകയായിരുന്നു താരം. അവസരം ലഭിച്ചാല്‍ താന്‍ തിരിച്ചെത്തുമെന്ന് ഇടക്കാലത്ത് സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം ഇരുവരും തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യം അഭിമുഖീകരിക്കാറുണ്ട്.

Samyuktha Varma

സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും സംയുക്ത വര്‍മ്മയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ടായിരുന്നു. പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സംയുക്ത വര്‍മ്മയും ബിജു മേനോനും എത്താറുണ്ട്. ഇവരുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുമുണ്ട്. സിനിമയില്‍ അഭിനയിച്ചിരുന്നില്ലെങ്കിലും പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു സംയുക്ത വര്‍മ്മ.
യോഗയില്‍ ഉപരിപഠനം നടത്തുന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു.

യോഗ ചെയ്ത് തുടങ്ങിയതിന് ശേഷമാണ് അതേക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് തോന്നിയത്. മൈസൂരില്‍ പോയാണ് ഉപരിപഠനം നടത്തിയത്. യോഗ ചെയ്യുന്നതിനിടയിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം സംയുക്ത വര്‍മ്മ പങ്കുവെക്കാറുണ്ട്. തല കീഴായി നില്‍ക്കുന്നതിന്റെ ചിത്രമായിരുന്നു താരം പുതുവത്സര ദിനത്തില്‍ പങ്കുവെച്ചത്. വിശ്വാസത്തിന്റെ കുതിച്ചുചാട്ടം, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി തടയാൻ യാതൊന്നിനും കഴിയില്ലെന്ന ക്യാപ്ഷനോടെയായിരുന്നു സംയുക്ത വര്‍മ്മ ചിത്രം പോസ്റ്റ് ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X