»   » സംയുക്ത വര്‍മ്മ ഇതെന്തിനുള്ള പുറപ്പാടാ? സിനിമയിലേക്ക് തിരിച്ചു വരുമോ? ചിത്രങ്ങള്‍ വൈറല്‍

സംയുക്ത വര്‍മ്മ ഇതെന്തിനുള്ള പുറപ്പാടാ? സിനിമയിലേക്ക് തിരിച്ചു വരുമോ? ചിത്രങ്ങള്‍ വൈറല്‍

Posted By: Nihara
Subscribe to Filmibeat Malayalam
സംയുക്ത വര്‍മ്മ സിനിമയിലേക്ക് തിരിച്ച് വരുമോ!!! | Filmibeat Malayalam

ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നില നിര്‍ത്തുന്ന താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മഴയില്‍ നിന്നും മേഘമല്‍ഹാറിലേക്കും മധുരനൊമ്പരക്കാറ്റിലുമൊക്കെ തകര്‍ത്തഭിനയിച്ച ഹിറ്റ് ജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ പ്രേക്ഷകരായിരുന്നു ഏറെ സന്തോഷിച്ചത്. വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ സംയുക്ത പരസ്യ ചിത്രങ്ങളില്‍ സജീവമാണ്.

അലംകൃതയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിനു മുന്നില്‍ ചങ്കു തകര്‍ന്ന് ദാവീദ് അച്ഛന്‍റെ മകള്‍ തന്നെ!

ദിലീപ് അനുകൂല തരംഗത്തിന് പ്രതിരോധം തീര്‍ത്ത് അവര്‍ വരുന്നു 'അവള്‍ക്കൊപ്പം'

താരമൂല്യത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ഇതു വേണമായിരുന്നോ ലാലേട്ടാ?

സംയുക്ത വര്‍മ്മയുടെ തിരിച്ചു വരവിനായി ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. അഭിമുഖങ്ങളില്‍ നിരവധി തവണ താരം ഈ ചോദ്യം നേരിട്ടിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. യോഗ ചെയ്യുന്നതിനിടയിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുള്ളത്.

യോഗയ്ക്കിടയിലെ ചിത്രങ്ങള്‍ വൈറലാവുന്നു

വിവാഹ ശേഷം കുടുംബ കാര്യങ്ങളുമായി കഴിയുന്നതിനിടയില്‍ സംയുക്ത യോഗ പരിശീലനം തുടങ്ങിയിരുന്നു. യോഗാ പ്രാക്റ്റീസിങ്ങ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയായ സയുക്ത വര്‍മ്മയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. താരത്തിന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍.

പഴയതിനേക്കാളും സുന്ദരിയായിരിക്കുന്നു

ശാലീന സുന്ദരിയായ പെണ്‍കുട്ടിയായാണ് സംയുക്ത വര്‍മ്മ സിനിമയില്‍ തുടക്കം കുറിച്ചത്. ജയറാം ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് താരം സിനിമയില്‍ പ്രവേശിച്ചത്.

നായികയായി തിളങ്ങി നിന്നു

ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരം കൂടിയാണ് സംയുക്ത. 18 ചിത്രങ്ങളിലേ വേഷമിട്ടിട്ടുള്ളുവെങ്കിലും പ്രധാന താരങ്ങളോടൊപ്പം അഭിനയിക്കാന്‍ ഈ നായികയ്ക്ക് കഴിഞ്ഞിരുന്നു.

ബിജു മേനോനുമായുള്ള പ്രണയം

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ ബിജു മേനോന്‍ സംയുക്ത താരജോഡികള്‍ തകര്‍ത്തഭിനയിച്ച ചിത്രങ്ങളാണ് ഇവ. സ്‌ക്രീനില്‍ മികച്ച പ്രണയം പുറത്തെടുക്കുമ്പോള്‍ ഇവരുടെ ഉള്ളിലും പ്രണയം തളിര്‍ത്തിരുന്നു.

വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞു

ദിലീപ് ചിത്രമായ കുബേരനിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്ന താരം പഇടയ്ക്ക് പരസ്യങ്ങളില്‍ മുഖം കാണിച്ചിരുന്നു.

ബിജു മേനോന്റെ നായികയായി പരിഗണിച്ചിരുന്നു

സംയുക്ത സിനിമയില്‍ അഭിനയിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്ന് ബിജു മേനോന്‍ വ്യക്തമാക്കിയിരുന്നു. താന്‍ നായകനായി അഭിനയിച്ച സാള്‍ട്ട മാംഗോ ട്രീയിലേക്ക് നായികയെ അന്വേഷിക്കുന്നതിനിടയില്‍ അഭിനയിക്കുന്നോ എന്ന് താരം സംയുക്തയോട് ചോദിച്ചിരുന്നു. ഇനി അതൊന്നും വേണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.

അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത്

സിനിമയില്‍ ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത് സംയുക്ത തന്നെയായിരുന്നു. കുടുംബ കാര്യങ്ങളും മകന്റെ കാര്യവുമൊക്കെയായി കഴിയാനാണ് അവര്‍ തീരുമാനിച്ചത്.

ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്

ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് ബിജു മേനോനും സംയുക്തയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ദിലീപിന്റെ നായികയായാണ് സംയുക്ത വേഷമിട്ടത്. കാവ്യാ മാധവനായിരുന്നു ബിജു മേനോന്റെ നായികയായി എത്തിയത്.

പരസ്യ ചിത്രങ്ങളുമായി എത്തിയിരുന്നു

വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞുവെങ്കിലും പരസ്യ ചിത്രങ്ങളില്‍ സംയുക്ത സാന്നിധ്യം അറിയിക്കാറുണ്ട്.

English summary
Samyuktha Varma's latest photo getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam