»   » സംയുക്ത തിരിച്ചുവരും, ഇപ്പോഴല്ല, ഇപ്പോള്‍ തിരിച്ചുവരാത്തതിന് കാരണം; ബിജു മേനോന്‍ പറയുന്നു

സംയുക്ത തിരിച്ചുവരും, ഇപ്പോഴല്ല, ഇപ്പോള്‍ തിരിച്ചുവരാത്തതിന് കാരണം; ബിജു മേനോന്‍ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

ആദ്യ കാല നടിമാരൊക്കെ സിനിമയിലേക്ക് തിരിച്ചുവന്നു. വിവാഹം കഴിഞ്ഞതൊന്നും ഇപ്പോള്‍ സിനിമാ ലോകത്ത് തടസ്സമല്ല. ആശ ശരത്തും, ശ്വേത മേനോനു നൈല ഉഷയുമൊക്കെ ദാമ്പത്യത്തെയും സിനിമയെയും കൂട്ടികുഴയ്ക്കാതെ മുന്നോട്ട് പോകുന്നു.

വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്തിയില്ല, അഭിനയിക്കാന്‍ വേണ്ടി വിവാഹമോചനം നേടിയിട്ടുമില്ല

അക്കൂട്ടത്തിലേക്ക് സംയുക്ത വര്‍മയും എത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സംയുക്ത സിനിമയിലേക്ക് മടങ്ങിവരുന്ന വാര്‍ത്ത ബിജു മേനോന്‍ നിഷേധിച്ചു. ഇപ്പോള്‍ സംയുക്ത തിരിച്ചുവരില്ല. പക്ഷെ വരും എന്നാണ് നടന്‍ പറയുന്നത്. തുടര്‍ന്ന് വായിക്കാം

ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത വ്യാജം

സംയുക്ത വര്‍മ സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് പറഞ്ഞ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത വ്യാജമാണെന്നും, ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങി വരുന്നില്ല എന്നും ബിജു മേനോന്‍ പറയുന്നു.

പക്ഷെ സംയുക്ത വര്‍മ തിരിച്ചുവരും, അഭിനയിക്കും

അതേ സമയം, സംയുക്ത വര്‍മ തിരിച്ചുവരും എന്നും അഭിനയിക്കും എന്നും ബിജു മേനോന്‍ ഉറപ്പു നല്‍കുന്നു. ഒരുപാട് സംവിധായകര്‍ കഥയുമായി സമീപിയ്ക്കുന്നുണ്ട്. നല്ല ഒരു കഥ കിട്ടിയാല്‍ സംയുക്ത തിരിച്ചുവരും.

ഞങ്ങള്‍ രണ്ട് പേരും ഒരുമിക്കുന്ന സിനിമ

സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന് വേണ്ടി സംയുക്തയെ വിളിച്ചിരുന്നു. അപ്പോള്‍ മടിച്ചത് സംയുക്ത തന്നെയാണ്. പക്ഷെ ഇനി നല്ലൊരു കഥ വന്നാല്‍ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കും

ഇപ്പോള്‍ അഭിനയിക്കാത്തതിന് കാരണം

മകന്റെ കാര്യങ്ങളൊക്കെയായി സംയുക്ത ഇപ്പോള്‍ തിരക്കിലാണ്. അതുകൊണ്ടാണ് ഇപ്പോള്‍ സിനിമയിലേക്ക് വരുന്ന കാര്യം ആലോചിക്കാത്തത്. മകനെ സംയുക്ത നോക്കുന്ന ഉറപ്പിലാണ് ഞാന്‍ ഷൂട്ടിങിന് വരുന്നത്- ബിജു മേനോന്‍

English summary
Samyuktha will come back, but not now says Biju Menon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam