ദുല്‍ഖറിന് പെങ്ങള്‍, ഫഹദിന് കാമുകി
'വിക്രമാദിത്യന്‍' എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പെങ്ങളായി വന്ന സന അല്‍ഫാത്ത് ഫഹദ് ഫാസിലിന് നായികയാകുന്നു. തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബേര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന 'മറിയം മുക്ക്'എന്ന ചിത്രത്തിലൂടെയാണ് സന നായികയായി അരങ്ങേറ്റം കുറിയ്ക്കുന്നത്.
നേരത്തെ 'മുംബൈ പൊലീസി'ലൂടെ ശ്രദ്ധേയായ ഹിമ ഡേവിസിനെയായിരുന്നു ഈ വേഷത്തിനായി കണ്ടെത്തിയിരുന്നത്. എന്നാല്‍ ഹിമ പിന്മാറിയതോടെയാണ് സനയ്ക്ക് നറുക്ക് വീണത്. ഫഹദിന്റെ കാമുകി സലോമിയുടെ വേഷമാണ് സനയുടേത്. മറിയം മുക്ക് എന്ന ഗ്രാമത്തിലെ മുക്കുവന്റെ വേഷമാണ് ഫഹദ് അവതരിപ്പിക്കുക.

മറിയം മുക്കിലെ ഫെലിക്‌സ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ചരിത്രപ്രാധാന്യമുളള സ്ഥലമായാണ് ചിത്രത്തില്‍ മറിയം മുക്കിനെ അവതരിപ്പിക്കുന്നത്. പോര്‍ച്ചുഗീസുകാരുടെ പിന്മുറക്കാരെന്ന് വിശ്വസിച്ചുപോരുന്ന പ്രദേശവാസികളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നു. ചിത്രത്തിലെ താരങ്ങളെല്ലാം മുക്കുവ ശൈലിയിലുളള ഭാഷയായിരിക്കും സംസാരിക്കുക.
നെടുമുടി വേണു, സമുദ്രക്കനി, അജു വര്‍ഗീസ്, ത്യാഗരാജന്‍ എന്നിവരും പ്രധാന വേഷത്തിലുണ്ടാകും. ക്ലാസ്‌മേറ്റ്‌സ്, ഇവിടം സ്വര്‍ഗമാണ്, ഏഴു സുന്ദര രാത്രികള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ജയിംസ് ആല്‍ബര്‍ട്ട് ആയിരുന്നു.


Click it and Unblock the Notifications