സ്വകാര്യതയിലേക്ക് അവര്‍ നടത്തുന്ന നഗ്നമായ കടന്നുകയറ്റം; പ്രതികരിച്ച് സന അല്‍ത്താഫ്

മലയാള സിനിമാ താരങ്ങളായ ഹക്കിം ഷാജഹാനും സന അല്‍ത്താഫും അടുത്തിടെയാണ് വിവാഹിതരായത്. രജിസ്റ്റര്‍ ചെയ്തുകൊണ്ടുള്ള ഇരുവരുടെയും ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹ റിസപ്ഷന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായി നടത്തിയ റിസപ്ഷനായിരുന്നു. എന്നാല്‍ അനുവാദമില്ലാതെയാണ് ഈ റിസപ്ഷന്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പകര്‍ത്തിയതെന്ന് പറയുകയാണ് നടി സന അല്‍ത്താഫ്. ആ ചടങ്ങ് വളരെ സ്വകാര്യമായി നടത്താനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചതെന്നും സന അല്‍ത്താഫ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

sana

വലിയ ചടങ്ങുകളോട ആചാരങ്ങളോ സ്വര്‍ണ്ണാഭാരണങ്ങളോ ഇല്ലാതെ വളരെ സിംപിളായി രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹമായിരുന്നു രണ്ട് പേരുടേയും. ഇത് ആ തരത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവരുടെ വിവാഹ സുഹൃത് സത്കാരത്തിലെ വീഡിയോ പ്രചരിച്ചത്.

'ഈയടുത്ത് ഞങ്ങള്‍ സ്വകാര്യമായി ഒരു കുടുംബ ചടങ്ങ് നടത്തിയിരുന്നു. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഞങ്ങള്‍ അറിയാതെ പങ്കെടുത്തു. ചടങ്ങ് ചിത്രീകരിക്കുകയും ചെയ്തു. ഇത് ഞങ്ങളുടെ അനുവാദമില്ലാതെ ഓണ്‍ലൈനില്‍ പങ്കുവെക്കുകയും ചെയ്തു. ആ ചടങ്ങ് കവര്‍ ചെയ്യാന്‍ പല മാധ്യമങ്ങളും ഞങ്ങളെ സമീപിച്ചെങ്കിലും വിനയപൂര്‍വ്വം ഞങ്ങള്‍ നിരസിക്കുകയായിരുന്നു. ആ ചടങ്ങ് വളരെ സ്വകാര്യമായി നടത്താനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. അതിതായിരുന്നു കാരണം,' സന പറയുന്നു.

അതുകൊണ്ട് അവരോട് അതില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പറഞ്ഞു. എന്നാല്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അവസ്ഥ ഏറെ ദുഃഖിപ്പിക്കുന്നു. കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവര്‍ നടത്തുന്ന നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് എന്നും സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയിലൂടെ പറഞ്ഞു.

ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഹക്കിം ഷാജഹാന്‍. ബിഗ് സ്‌ക്രീനില്‍ വളരെ ഇംപ്രസീവ് ആയ പ്രകടനമാണ് നടന്‍ ഇന്ന് നടത്തുന്നത്. പ്രണയ വിലാസം എന്ന ചിത്രത്തിലെ ഹക്കിമിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് എബിസിഡിയിലൂടെയാണ് ഹക്കിം സിനിമയിലേക്കെത്തുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ളി എന്ന ചിത്രത്തിലും ഹക്കിം ഒരു റോളില്‍ അഭിനയിച്ചിരുന്നു. ചെറിയ കഥാപാത്രങ്ങളാണെങ്കിലും വളരെ മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള നടനാണ് ഹക്കിം. രക്ഷാധികാരി ബൈജു ഒപ്പ്, കൊത്ത്, വിശുദ്ധ മെജോ, പ്രിയന്‍ ഓട്ടത്തിലാണ്, അര്‍ച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ഹക്കിം ചെയ്തിട്ടുണ്ട്.

sana

ടീച്ചര്‍ എന്ന സിനിമയില്‍ നായകനായും നടനെത്തി. പിന്നാലെ തമിഴ് സിനിമയായ കടസീല ബിരിയാണി, കടകന്‍, ഒരു കട്ടില്‍ ഒരു മുറി, പൊറാട്ട് നാടകം തുടങ്ങിയ ചിത്രങ്ങളിലും ഹക്കിം അഭിനയിച്ചു. അതേസമയം സന അല്‍ത്താഫ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ വിക്രമാദിത്യനിലൂടെയാണ് സിനിമയിലേക്കെത്തുന്നത്.

തുടര്‍ന്ന് മറിയം മുക്ക് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായും റാണി പത്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.സന അല്‍ത്താഫ് എറണാകുളം കാക്കാനാടുള്ള വളരെ സപ്പോര്‍ട്ടീവായ കുടുംബത്തില്‍ നിന്നാണ്. സനയുടെ പിതാവ് അല്‍ത്താഫ് പ്രൊഡ്യൂസര്‍ ആണ്. സന നടിമാത്രമല്ല, മോഡലിംഗ് രംഗത്തും സജീവമാണ് നടി.

More from Filmibeat

Read more about: sana althaf
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X