»   » തെലുങ്കിലും സില്‍ക്ക് സ്മിതയായി സന ഖാന്‍

തെലുങ്കിലും സില്‍ക്ക് സ്മിതയായി സന ഖാന്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സനഖാന്‍ തെലുങ്കില്‍ തന്റെ ആധിപത്യം ഉറപ്പിയ്ക്കാന്‍ ഒരുങ്ങുകയാണ്. തെന്നിന്ത്യന്‍ മാദകറാണിയായ സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ് ക്‌ളൈമാക്‌സ് എന്ന ചിത്രത്തിലൂുടെ മലയാളികള്‍ക്ക് പരിചിതയായ നായികയാണ് സന ഖാന്‍. എന്നാല്‍ ക്ലൈമാക്‌സിലെ താരത്തിന്റെ മേനി പ്രദര്‍ശം ചിത്രത്തെ വിജയിപ്പിച്ചില്ലെന്നുമാത്രമല്ല ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു .

ഗ്ളാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഗജ്ജേല ഗുരാം. ക്ലൈമാക്‌സിന്റെ തെലുങ്ക് പതിപ്പാണ് ചിത്രം. ചിത്രം ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് സന ഖാന്‍

മാദകറാണിയായി വീണ്ടും സന ഖാന്‍

മലയാളത്തില്‍ പുറത്തിറങ്ങിയ ക്ലൈമാക്‌സ് ഏറെ വിമര്‍ശനങ്ങള്‍ നേടിയ ചിത്രമായിരുന്നു. സനയുടെ മേനി പ്രദര്‍ശനം മാത്രമായിരുന്നു ചിത്രത്തില്‍ എന്നാണ് ആക്ഷേപം.

മാദകറാണിയായി വീണ്ടും സന ഖാന്‍

തെന്നിന്ത്യന്‍ മാദകറാണി സില്‍ക്ക് സ്മിതയുടെ കഥ പറഞ്ഞ ക്ലൈമാക്‌സിനല്‍ സനയ്ക്ക് അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് ലഭിച്ചത്. എന്നാല്‍ ഈ വേഷം പ്രതീക്ഷയ്ക്കനുസരിച്ച് മെച്ചപ്പെട്ടതാക്കുന്നതില്‍ നടി പരാജയപ്പെട്ടു. സനയുടെ അഭിനയം ചിത്രത്തിന്റെ പരാജയത്തിനുള്ള കാരണമായി പറയപ്പെടുന്നു

മാദകറാണിയായി വീണ്ടും സന ഖാന്‍

അവാര്‍ഡ് കിട്ടുമെന്നൊക്കെ പ്രതീക്ഷിച്ചായിരിയ്ക്കണം സന ഈ ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ സന എല്ലാവരെയും നിരാശപ്പെടുത്തി

മാദകറാണിയായി വീണ്ടും സന ഖാന്‍

സനയ്ക്ക് സില്‍ക്കിനെ അവതരിപ്പിയ്ക്കുന്നതില്‍ ഒട്ടും തന്നെ വിജയിക്കാനായില്ലെന്ന് പ്രമുഖ പത്രങ്ങള്‍ വിലയിരുത്തി

മാദകറാണിയായി വീണ്ടും സന ഖാന്‍

സില്‍ക്ക് പരാജയമായെങ്കിലും അഭിനയശേഷിയുള്ള നടി തന്നെയാണ് ഇവരെന്നും മെച്ചപ്പെട്ട വേഷങ്ങള്‍ ലഭിയ്ക്കുമെന്നുമൊക്കം അഭിപ്രായങ്ങള്‍ ഉണ്ട്

മാദകറാണിയായി വീണ്ടും സന ഖാന്‍

ബോളിവുഡില്‍ ഡേര്‍ട്ടി പിക്ച്ചര്‍ നേടിയ വിജയമാണ് മലയാളത്തില്‍ ക്ലൈമാക്‌സിന്‍രെ പിറവിയ്ക്ക് തുടക്കം കുറിയ്ക്കുന്നത്. ഡേര്‍ട്ടി പിക്ച്ചറിലെ വിദ്യാബാലന്റെ അഭിനയത്തിന്റെ അടുത്ത് എത്താന്‍ പോലും ആകാതെ ദയനീയമായി സന പരാജയപ്പെടുകയായിരുന്നു. മേനി പ്രദര്‍ശിപ്പിയ്ക്കുന്നതില്‍ മാത്രമേ സന വിജയിച്ചുള്ളൂ അഭിനയത്തില്‍ പരാജയപ്പെട്ടു

മാദകറാണിയായി വീണ്ടും സന ഖാന്‍

സന സിനല്‍ക്കായപ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. അഭിനയ പ്രാധാന്യമുള്ള രംഗങ്ങളില്‍ പോലും നടി പരാജയപ്പെട്ടു

മാദകറാണിയായി വീണ്ടും സന ഖാന്‍

ഡേര്‍ട്ടി പിക്ച്ചര്‍ സില്‍ക്കിനെ വിറ്റ് കാശാക്കി എന്നാണ് ക്ലൈമാക്‌സിന്റെ ചില അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നത്. സില്‍ക്കിന്‍റെ യഥാര്‍ത്ഥ ജീവിതത്തെയാണ് ക്ലൈമാക്‌സിലൂടെ പറയുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ക്ലൈമാക്‌സിലെ സന ഖാന് അഭിനയ ശേഷിയുണ്ടെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു

മാദകറാണിയായി വീണ്ടും സന ഖാന്‍

കേരളത്തിലെ പ്രേക്ഷകരെ സ്വാധീനിയ്ക്കുന്നതില്‍ നടി വിജയിച്ചു.

മാദകറാണിയായി വീണ്ടും സന ഖാന്‍

തെലുങ്കില്‍ പുറത്തിറങ്ങുന്ന ഗജ്ജേല ഗുരാം സനയ്ക്ക് വിജയം നേടികൊടുക്കുമോ എന്ന് കാത്തിരുന്നു കാണാം. സില്‍ക്കിന്റെ കഥ പറയുന്ന ഈ ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് നടി

English summary
Gajjela Gurram slated to release on screens in Andhra Pradesh soon, it should be seen how Telugu audience and film critics will receive the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X