»   » രഞ്ജിത്തിന്റെ ആ തിരുത്ത് തന്തയ്ക്ക് വിളിയ്ക്കുന്നതിന് സമാനം; വിമര്‍ശനവുമായി സിനിമാ ലോകം

രഞ്ജിത്തിന്റെ ആ തിരുത്ത് തന്തയ്ക്ക് വിളിയ്ക്കുന്നതിന് സമാനം; വിമര്‍ശനവുമായി സിനിമാ ലോകം

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തില്‍ സിനിമയില്‍ ഇനി സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളോ ഡയലോഗുകളോ ഉണ്ടാകില്ലെന്ന് പൃഥ്വിരാജ്, ആഷിഖ് അബു, ഡോ. ബിജു തുടങ്ങിയവര്‍ നിലപാടെടുത്തിരുന്നു. അതിനെ കളിയാക്കിയ രഞ്ജിത്തിനെതിരെ സിനിമാ ലോകവും സാമൂഹിക രാഷ്ട്രീയ പ്രമുഖരം രംഗത്ത്.

പൃഥ്വിയും ആഷിഖും ബിജുവും പറയുന്നതിനോട് യോജിക്കാന്‍ കഴിയുമോ; ഈ അഭിപ്രായം കേള്‍ക്കൂ

മാതൃഭൂമിയിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന കോളത്തില്‍ വന്ന രഞ്ജിത്തിന്റെ ചില പരമാര്‍ശങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്‍, പ്രതാപ് ജോസഫ് തുടങ്ങിയവരെ ചൊടിപ്പിച്ചത്.

രഞ്ജിത്ത് പറഞ്ഞത്

'കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ' എന്ന സ്പിരിറ്റിലെ സംഭാഷണത്തെ ' ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു, എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു' എന്ന് തിരുത്തിയെഴുതുന്നുവെന്നാണ് രഞ്ജിത്തിന്റെ പ്രസ്താവന

സനല്‍ കുമാര്‍ പറഞ്ഞത്

ആ ഡയഗോലുകളൊന്നും കഥാപാത്രങ്ങളുടേതല്ലെന്നും സംവിധായകരുടെ ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന മാടമ്പിത്തരത്തിന്റേയാണെന്നും മനസിലാക്കാന്‍ ഈ ഒരൊറ്റ വരി മതി. താരങ്ങള്‍ തിരുത്തിയാല്‍ മാത്രം കാര്യമില്ല തിരുത്തേണ്ടത് സംവിധായകരും രചയിതാക്കളും തന്നെയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

പ്രതാപ് ജോസഫ്

ഇത്രയും കാലം കച്ചവടത്തിന്റെ പേരും പറഞ്ഞ് നിരൂപകര്‍ക്കുമേല്‍ കുതിരകയറിയിരുന്ന പുരുഷകേസരികള്‍ക്ക് പൊള്ളിത്തുടങ്ങിയിരിക്കുന്നു എന്ന് വിഷയത്തില്‍ ഛായാഗ്രാഹകന്‍ പ്രതാപ് ജോസഫും പ്രതികരിച്ചു.

ശ്രീബാല കെ മേനോന്‍

വീണുകിടക്കുന്നവര്‍ക്ക് ഒരു കൈ സഹായം നല്‍കാനായില്ലെങ്കിലും ഒരു ചവിട്ടുകൊടുക്കാതിരിക്കാമല്ലോ. എല്ലാത്തിനും കാലം മറുപടി പറയാതിരിക്കില്ല എന്ന് സംവിധായക ശ്രീബാല കെ മേനോന്‍ പറഞ്ഞു.

English summary
Sanal Kumar Sasidharan against Ranjith's statement

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam