»   » വിമര്‍ശനം നടത്തി, അഭിനന്ദിക്കാന്‍ മറന്നു പോയെന്ന് സനല്‍ കുമാര്‍ ശശിധരന്‍!

വിമര്‍ശനം നടത്തി, അഭിനന്ദിക്കാന്‍ മറന്നു പോയെന്ന് സനല്‍ കുമാര്‍ ശശിധരന്‍!

Posted By:
Subscribe to Filmibeat Malayalam

വിമര്‍ശിക്കാന്‍ മാത്രമെ എല്ലാവര്‍ക്കും അറിയു. എന്തിനും ഏതിനും വിമര്‍ശിക്കുന്നവര്‍ പലപ്പോഴും പ്രശംസ അര്‍ഹിക്കുന്നിടത്ത് നിശബദ്ധരാവുന്നു. അങ്ങനെ തനിക്ക് പറ്റിയ തെറ്റ് തിരുത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍.

സംസ്ഥാന ഫിലിം പുരസ്‌കാരങ്ങള്‍ നല്‍കിയതില്‍ അപാകതയുണ്ടെന്നു പറഞ്ഞ് വിമര്‍ശനവുമായി സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനത്തിന് സമയം കണ്ടെത്തിയപ്പോള്‍ താന്‍ പുരസ്‌കാരം ലഭിച്ചവരെ അഭിനന്ദിക്കാന്‍ മറന്നു എന്നാണ് സനല്‍ പറയുന്നത്.

വിമര്‍ശനവുമായി രംഗത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ ആയിരുന്നു. എന്നാല്‍ ചിത്രം പുരസ്‌കാരം അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ സനല്‍ കുമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

വീഡിയോ മാത്രമായിരുന്നു

മാന്‍ഹോള്‍ സാമൂഹിക വിഷയത്തിന്റെ വീഡിയോ ചിത്രീകരണം മാത്രമായിരുന്നു എന്നാണ് സനല്‍ പറഞ്ഞിരുന്നത്. ഇത്തരം സിനിമകളെ മികച്ചതാണെന്ന് പറയുന്ന മുന്‍വിധി ജൂറി അംഗങ്ങള്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഭിനന്ദിക്കാന്‍ മറന്നു

വിമര്‍ശന പോസ്റ്റുകള്‍ ഇടുന്നതിനിടയില്‍ പുരസ്‌കാരം കിട്ടിയവരെ അഭിനന്ദിക്കാന്‍ മറന്നു. അക്കാര്യം ഓര്‍ക്കുന്നത് തന്നെ ഇപ്പോഴാണെന്നാണ് സനല്‍ കുമാര്‍ പറയുന്നത്.

വിധുവിന് ആശംസകള്‍

അര്‍ഹമായ അംഗീകാരം പലര്‍ക്കും ലഭിച്ചു. അതില്‍ സന്തോഷം നല്‍കുന്നു. വിധുവിന്‍സെന്റിന് ലഭിച്ച അംഗീകാരം കൂടുതല് ആവേശത്തോടെ അടുത്ത സിനിമയിലേക്കുള്ള കുതിപ്പിന് അവരെ പ്രാപ്തയാക്കട്ടെന്ന്് ആശംസകളും സംവിധായകന്‍ രേഖപ്പെടുത്തി.

നേരത്തെ പറഞ്ഞ വിമര്‍ശനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു

കീഴ്‌വഴക്കങ്ങള്‍ പൊളിച്ചെറിയാന്‍ വിനായകന് ലഭിച്ച അവാര്‍ഡ് ജൂറികളെ പ്രേരിപ്പിക്കട്ടെയെന്നും ശ്യാം പുഷ്‌കരന്‍, സലിം കുമാര്‍, സാങ്കേതികരംഗത്തെ മിക്കവാറും അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കാടുപൂക്കുന്ന നേരത്തിന്റെ സൃഷ്ടാക്കള്‍, എം.ജെ.രാധാകൃഷ്ണന്‍ സര്‍, ഒറ്റയാള്‍പ്പാതയുടെ സന്തോഷ് ബാബുസേന്‍, സതീഷ് ബാബുസേനന്‍ അങ്ങനെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നു. നേരത്തെ ജൂറി തീരുമാനത്തെക്കുറിച്ച് ഉന്നയിച്ച വിമര്‍ശനങ്ങള്‍ അപ്പോഴും നിലനില്‍ക്കുകയാണെന്നും സനല്‍ കുമാര്‍ പറയുന്നു.

English summary
Forgot to congratulate winners while criticising the state film awards, Sanal Kumar Sasidharan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam