twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച നേട്ടവുമായി ചോല!! സനൽകുമാർ ശശിധരൻ ചിത്രം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

    |

    സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത "ചോല" പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിന് സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ വടക്കൻ ,ഷാജി മാത്യു എന്നിവർ പങ്കെടുക്കും.

    chola

    ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമാണ് ഒറിസോണ്ടി.

     ഒരോ സിനിമ കഴിയുന്തോറും അത്ഭുതപ്പെടുത്തുകയാണ്! അച്ഛന്റെ വിമര്‍ശകനെ പുകഴ്ത്തി വിനീത് ഒരോ സിനിമ കഴിയുന്തോറും അത്ഭുതപ്പെടുത്തുകയാണ്! അച്ഛന്റെ വിമര്‍ശകനെ പുകഴ്ത്തി വിനീത്

    ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചോലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയനു മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവനടനുമുള്ള അവാർഡുകൾ നേടിക്കൊടുത്തതും ചോലയിലെ കഥാപാത്രങ്ങളായിരുന്നു.

    ലോകത്തിലെ തന്നെ ആദ്യത്തെ ചലച്ചിത്രോത്സവമായ വെനീസ് ചലചിത്രമേളയിൽ ഇതിനു മുൻ‌പ് പ്രദർശിപ്പിക്കപ്പെട്ട മലയാള സിനിമകൾ അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽ കുത്ത് എന്നിവയാണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമിച്ച ചോല, സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്.

    <strong>ബുള്ളറ്റ് ഓടിക്കാൻ അറിയില്ല, എങ്കിലും ഓടിച്ചു! ബുള്ളറ്റിൽ നിന്നുണ്ടായ വീഴ്ചയെ കുറിച്ച് വിനീത്</strong>ബുള്ളറ്റ് ഓടിക്കാൻ അറിയില്ല, എങ്കിലും ഓടിച്ചു! ബുള്ളറ്റിൽ നിന്നുണ്ടായ വീഴ്ചയെ കുറിച്ച് വിനീത്

    സനൽ കുമാർ ശശിധരന്റെ സെക്സി ദുർഗ എന്ന ചിത്രം 2017 ൽ നെതർലാൻഡിലെ റോട്ടർ ഡാം, സ്വിറ്റ്സർലൻഡിലെ ജെനീവ, അർമീനിയയിലെ യെരവാൻ, മെക്സിക്കോയിലെ ഗുവാനോജുവാട്ടോ, ഇറ്റലിയിലെ പെസാറോ, സ്പെയിനിലെ വാലൻസിയ, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവിടങ്ങളിൽ പുരസ്കാരം നേടിയിരുന്നു..

    English summary
    Sanal Kumar Sasidharan movie ‘Chola’for Venice Film Festival
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X