twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ ആരാണ് ആക്രമിച്ചത്? വിമര്‍ശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണ്?

    |

    ഈ വര്‍ഷത്തെ ചലച്ചിത്രമേളയ്ക്കിടെ ഉണ്ടായ പല വിവാദങ്ങളുടെയും കെട്ടടങ്ങിയെങ്കിലും മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നടി പാര്‍വതി വിമര്‍ശിച്ചത് മാത്രം എങ്ങുമെത്തിയില്ല. മമ്മൂട്ടിയുടെ കസബ എന്ന സിനിമയില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് ചൂണ്ടി കാണിച്ചായിരുന്നു പാര്‍വതി പരാമര്‍ശം നടത്തിയത്. അതിനിടെ മമ്മൂട്ടിയ്ക്ക് പിന്തുണയുമായി നടന്‍ ജോയി മാത്യൂ രംഗത്തെത്തിയിരുന്നു. പാര്‍വതിയെ വിമര്‍ശിച്ചായിരുന്നു ജോയി മാത്യൂ സംസാരിച്ചിരുന്നത്.

    പ്രണയ നോവുകളിൽ ഉപ്പുകാറ്റ് ചാറുന്നു.. മായാനദി ടോട്ടലി ഫ്രഷ് ശൈലന്റെ റിവ്യു...പ്രണയ നോവുകളിൽ ഉപ്പുകാറ്റ് ചാറുന്നു.. മായാനദി ടോട്ടലി ഫ്രഷ് ശൈലന്റെ റിവ്യു...

    mammootty

    ഇപ്പോള്‍ ജോയി മാത്യൂവിന് മറുപടിയുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ സനല്‍ കുമാര്‍ പറയുന്നതിങ്ങനെ.. അല്ല, മമ്മൂട്ടി എന്ന നടനെ ആരാണ് ആക്രമിച്ചത്? വിമര്‍ശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണ്? മമ്മൂക്ക എന്ന് അദ്ദേഹത്തെ ആരെങ്കിലും വിളിച്ചാല്‍ അത് താരാരാധനയാണെന്ന് വിധിയെഴുതുന്നത് എന്തൊരെടുത്തു ചാട്ടമാണ്?

    അതിസമ്പന്നന്മാരുടെ കൂടെ ലാലേട്ടനും കുഞ്ഞിക്കയും! വാപ്പച്ചിയെ പിന്തള്ളി ദുല്‍ഖര്‍ 79-ാം സ്ഥാനത്ത്!അതിസമ്പന്നന്മാരുടെ കൂടെ ലാലേട്ടനും കുഞ്ഞിക്കയും! വാപ്പച്ചിയെ പിന്തള്ളി ദുല്‍ഖര്‍ 79-ാം സ്ഥാനത്ത്!

    വിമര്‍ശിക്കണമെങ്കില്‍ എടാ പോടാ എന്നോ കുറഞ്ഞ പക്ഷം മിഷ്ടര്‍ എന്നെങ്കിലും വിളിച്ച് ദൂരെ നിര്‍ത്തണമെന്നത് എന്തുതരം സാമാന്യ നിയമം? ഗോപിയാശാന്‍ ദുശാസനന്‍ കെട്ടിയാടുന്ന പോലെയാണോ മമ്മൂട്ടിയുടെ ധീരോദാത്തനതിപ്രതാപഗുണവാന്‍ നായകന്മാര്‍ അങ്ങേയറ്റം ആണത്തത്തിന്റെ നാണമില്ലാത്ത അഴിഞ്ഞാട്ടം നടത്തുന്നത്? കണ്ണടച്ചാല്‍ ഇരുട്ടാവുമെന്നോ? ഇരുട്ടാക്കിയാല്‍ നാട്ടുകാരെ പറ്റിക്കാമെന്നോ? എന്നുമാണ് സനല്‍ ചോദിക്കുന്നത്.

    sanal-kumar-sasidharan

    English summary
    Sanal Kumar Sasidharan's facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X