ചോലയുണ്ടാകാൻ കാരണം നിമിഷ! വെളിപ്പെടുത്തി സംവിധായകൻ

ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന നടിയാണ് നിമിഷ സജയൻ. ഇതുവരെ ചെയ്ത ചിത്രങ്ങളിലൂടെ മോളിവുഡിൽ തന്റോതായ കൈയ്യൊപ്പ് പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിമിഷ-ജോജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോല. ഡിസംബർ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചോല എന്ന ചിത്രം ഉണ്ടാകാനുളള പ്രധാന കാരണം നടി നിമഷ സജയനാണത്രേ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചോലയുടെ പിറവിയെ കിറിച്ച് വെളിപ്പെടുത്തുന്നത്.

nimisha

നിമിഷ സജയൻ നാളെയുടെ ഫിലിം മേക്കറാണ്. അവരുടെ വരകളിലും വരികളിലും അത് പ്രകടമാണ്. അപാരമായ ഫ്രെയിംമിംഗ് സെൻസുള്ള സ്ത്രീ. ചോലയിൽ അവർ ശ്രദ്ധയിൽ പെടുത്തിയ ഒരു ഷോട്ടുണ്ട്. സൂക്ഷ്മതയെ ഒപ്പിയെടുക്കാനുള്ള അഭിനിവേശം ആ ചൂണ്ടിക്കാട്ടലിലുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷക്ക്. സെക്സി ദുർഗ തിയേറ്ററിൽ നിന്നും കണ്ട ഏക മലയാള ചലച്ചിത്ര പ്രവർത്തക അവരായിരിക്കും. ഏറെമുൻപ് എഴുതി നടന്ന് തളർന്നുപേക്ഷിച്ച ഒരു സ്ക്രിപ്ടിനെക്കുറിച്ച് വീണ്ടും ഓർക്കുന്നതു തന്നെ സെക്സി ദുർഗയുടെ പ്രദർശനം എറണാകുളത്തെ ഒരു തിയേറ്ററിൽ നടക്കുമ്പോൾ അവിടെ വെച്ച് അവരെ കാണുമ്പോഴാണ്.

ഈടയും തൊണ്ടിമുതലും കണ്ടിഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അവരെ ഉൾപെടുത്തി ഒരു സിനിമ ചെയ്യണമെന്നൊന്നും ഞാൻ ആലോചിച്ചിരുന്നില്ല. പക്ഷെ സെക്സി ദുർഗ തിയേറ്ററിൽ നിന്നു കാണണമെന്ന് അവർക്ക് തോന്നി എന്നത് ഇവരോടൊപ്പം സിനിമ ചെയ്യണമല്ലോ എന്ന ഒരാഗ്രഹമുണ്ടാക്കി. അങ്ങനെയാണ് ചോലക്ക് ജീവൻ വെക്കുന്നത്. നിമിഷക്ക് ചോലയിൽ അങ്ങനെയൊരു റോളുണ്ടായിരുന്നെന്ന് നിമിഷക്കറിയില്ല ഇതുവരെ. ജനങ്ങൾ കാണും മുൻപേ തന്നെ ചോല, നിമിഷ സജയൻ എന്ന നടിയെ എക്കാലത്തേക്കും അടയാളപ്പെടുത്തി എന്നതിൽ വലിയ സന്തോഷമുണ്ട്. ഡിസംബർ 6 ന് അവർ കാണികളുടെ ഹൃദയം കീഴടക്കും- സംവിധായകൻ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X