»   » റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രം 'സെക്‌സിദുര്‍ഗ',ഇന്ത്യൻ ചിത്രത്തിന് പുരസ്കാരം ആദ്യം

റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രം 'സെക്‌സിദുര്‍ഗ',ഇന്ത്യൻ ചിത്രത്തിന് പുരസ്കാരം ആദ്യം

Posted By: Deepa
Subscribe to Filmibeat Malayalam

 'ഒഴിവ് ദിവസത്തെ കളി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സനല്‍ കുമാര്‍ ശശിധരന്‌റെ പുതിയ ചിത്രവും അന്താരാഷ്ട്ര പ്രശസ്തിയിലേക്ക്. നെതര്‍ലന്‌റ്‌സില്‍ വെച്ച് നടന്ന റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സനല്‍ കുമാര്‍ ശശിധരന്‌റെ പുതിയ ചിത്രം സെക്‌സി ദുര്‍ഗയ്ക്ക് . ആദ്യമായാണ് ഒരു ഇന്ത്യന്‍ ചലച്ചിത്രം ഈ ബഹുമതി സ്വന്തമാക്കുന്നത്.

അടിച്ചമര്‍ത്തപ്പെടുത്ത ഇന്ത്യന്‍ സ്ത്രീത്വത്തിന്‌റെ കഥയാണ് ദുര്‍ഗ എന്ന കഥാപാത്രത്തിലൂടെ പറയുന്നത്. രാജശ്രീ ദേശ്പാണ്ഡെ, കണ്ണന്‍ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഹിവോസ് ടൈഗര്‍ പുരസ്‌കാരം

മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ പുരസ്‌ക്കാരമാണ് മലയാള ചിത്രം സെക്‌സി ദുര്‍ഗയ്ക്ക് ലഭിച്ചിരിക്കുന്നത്. മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്ന പ്രമുഖ സിനിമകളെ എല്ലാം പിന്തള്ളിയാണ് സെക്‌സി ദുര്‍ഗയുടെ വിജയം.

ജൂറിയുടെ അഭിപ്രായം

ഈ വര്‍ഷത്തെ ഐഎഫ്എഫ്ആറില്‍ പ്രദര്‍ശിപ്പിച്ച മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സെക്‌സി ദുര്‍ഗയെന്ന് ജൂറി വിലയിരുത്തുന്നു. സിനിമയുടെ മൂഡ് നിലനിര്‍ത്തുന്ന സിനിമാട്ടോഗ്രഫിയെയും ജൂറി പ്രശംസിക്കുന്നു.

'സെക്‌സി ദുര്‍ഗ'

പേര് കൊണ്ട് തന്നെ വിവാദമായ ചിത്രമാണ് സനല്‍ കുമാര്‍ ശശിധരന്‌റെ സെക്‌സി ദുര്‍ഗ. അടിച്ചമര്‍ത്തപ്പെടുത്ത സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

അഭിനേതാക്കള്‍

പ്രമുഖ താരങ്ങള്‍ ഒന്നുമില്ലാതെ ചിത്രീകരിച്ച സിനിമ നിരൂപക പ്രശംസ നേടിക്കഴിഞ്ഞു. രാജശ്രീ ദേശ്പാണ്ഡെയാണ് ദുര്‍ഗ്ഗയായി എത്തുന്നത്. കണ്ണന്‍ നായരാണ് നായകനായി എത്തുന്നത്. വേദ് സുജീഷ്,അരുണ്‍ സോള്‍, ബിലാസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സംവിധായക മികവ്

2014 ഒരാള്‍ക്കൊപ്പം എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്‌റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട് സനല്‍കുമാര്‍ ശശിധരന്‍. ഒഴിവു ദിവസത്തെ കളി എന്ന ചിത്രം 2015ലെ ഐഐഎഫ്‌കെയില്‍ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.

തിയേറ്ററുകളില്‍.. ?

ചിത്രം ഏപ്രിലില്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തും.

English summary
Sanal Kumar Sasidharan's Movie 'Sexy Durga' become the first Indian movie to bag the Hivos Tiger award

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam