സനല്‍കുമാര്‍ ശശിധരന്‍ ചിത്രം 'ചോല'യുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂ

By Midhun

കലാമൂല്യമുളള സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചോല. ജോജു ജോര്‍ജ്ജും നിമിഷ സജ്ജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

സനല്‍കുമാര്‍ ശശിധരന്‍ തന്നെയായിരുന്നു തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സിനിമാ പ്രേമികള്‍ക്കായി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന ഒരു ഫസ്റ്റ്ലുക്കാണ് സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നത്. നിവ് ആര്‍ട്ട് മൂവിസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

sanalkumar sasidharan

നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്. അടുത്തമാസമാണ് ചോലയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. അജിത്ത് ആചാര്യ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ദിലീപ് ദാസാണ് കലാസംവിധാനം ചെയ്യുന്നത്. ഡിസംബറിലാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുക എന്നാണറിയുന്നത്.

ഒഴിവു ദിവസത്തെ കളി,എസ് ദുര്‍ഗ തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു മലയാളത്തില്‍ ശ്രദ്ധേയ സംവിധായകനായി സനല്‍ കുമാര്‍ ശശിധരന്‍ മാറിയിരുന്നത്. രണ്ടു ചിത്രങ്ങളും കലാപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. ടൈറ്റില്‍ കൊണ്ട് ഏറെ വിവാദങ്ങളില്‍പ്പെട്ട ചിത്രമായിരുന്നു സനല്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X