രജനിയ്ക്ക് വേണ്ടി ഗാനരംഗത്തഭിനയിച്ചത് ആരാധകര്‍
ബാംഗ്ലൂര്‍: തലൈവരോടുള്ള ബഹുമാന സൂചകമായി കന്നടത്തിലും പാട്ടൊരുങ്ങുന്നു. സ്റ്റൈല്‍ മന്നന്റെ സുഹൃത്തായ രാജ് ബഹദൂര്‍ നായകാനവുന്ന ചിത്രത്തിലാണ് രജനിയോടുള്ള ആദര സൂചകമായി പാട്ടൊരുങ്ങുന്നത്. ഇതിന് മുന്‍പ് ചെന്നൈ എക്‌സ്പ്രസ് എന്ന ഷാരൂഖ് ചിത്രത്തിലും രജനിയ്ക്ക് വേണ്ടി പാട്ടൊരുക്കിയിരുന്നു. ചിത്രത്തിലെ ലുങ്കി ഡാന്‍സ് ഹിറ്റാവുകയും ചെയ്തിരുന്നു.
സാന്‍ഡല്‍വുഡില്‍ ഒരുങ്ങുന്ന പാട്ടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 1,000ത്തോളം രജനീകാന്ത് ആരധകരാണ് ഗാനരംഗത്ത് നൃത്തം ചെയ്തത്. ബെല്ലേദരേ ബെല്ലയേബാകു രജനീകാന്തരംഗേ എന്നു തുടങ്ങുന്ന ഗാനത്തിന് ഈണം പകര്‍ന്നത് പ്രദീപ് രാജാണ്.ഇന്ത്യന്‍ സിനിമ നൂറാം വാര്‍ഷികം ആഘോഷിയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് രജനീകാന്തിനോട് ആദരവ് കാട്ടാന്‍ തെന്നിന്ത്യന്‍ സിനിമാലോകം ശ്രമിയ്ക്കുന്നത്. രജനി ഫാന്‍സിനെ ലക്ഷ്യമിട്ടാണിതെന്നും കേള്‍ക്കുന്നുണ്ട്.

ഗാനത്തിന്റെ ചിത്രീകരണം മല്ലേഴ്വരത്ത് നടന്നു. ചിത്രത്തിന്റെ സംവിധായകനായ രുഷി തന്നെയാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയത്. രജനീകാന്തിന്റെ ലാളിത്യം, ഗുണങ്ങള്‍, സഹജീവികളോടുള്ള സ്‌നഹേം എന്നിവയാണ് ഗാനത്തില്‍ പ്രതിപാദിയ്ക്കുന്നത്. 12 കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ രാജ് അവതരിപ്പിയ്ക്കുന്നത്.


Click it and Unblock the Notifications











