വീരപ്പനെ വെല്ലും ഈ കില്ലിംഗ് വീരപ്പന്‍
രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രമായ കില്ലിംഗ് വീരപ്പന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ആര്‍ജിവി തന്റെ ഫേസ്ബുക്കി പേജിലൂടെയാണ് വീരപ്പനെ പുറത്തുവിട്ടിരിക്കുന്നത്.
കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ ജീവിത കഥ കില്ലിംഗ് വീരപ്പന്‍ എന്ന പേരിലാണ് രാംഗോപാല്‍ വര്‍മ്മ തിയറ്ററിലെത്തിക്കുന്നത്. സന്ദീപ് ഭരദ്വാജാണ് രാംഗോപാല്‍വര്‍മ്മ ചിത്രത്തില്‍ വീരപ്പനായി വേഷമിടുന്നത്.

സിനിമയില്‍ നായകനാകുന്നത് വീരപ്പന്‍ തട്ടിക്കൊണ്ടുപോവുകയും 108 ദിവസം കാട്ടില്‍ ബന്ദിയാക്കുകയും ചെയ്ത കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകനും സൂപ്പര്‍സ്റ്റാറുമായ ശിവ് രാജ്കുമാര്‍ ആണ്.
കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറവൃത്തങ്ങളും അവകാശപ്പെടുന്നത്


Click it and Unblock the Notifications