ഇമ്രാന് ചുംബിക്കാന്‍ ഒരു മലയാളി പെണ്‍കുട്ടി

By Aswathi

ചുംബന രംഗങ്ങള്‍ക്ക് പേരുകേട്ട നടനാണ് ഇമ്രാന്‍ ഹഷ്മി. ബോളിവുഡില്‍ മാത്രമല്ല, ഇമ്രാന്റെ ചുംബന രംഗങ്ങളെ കുറിച്ച് ഇങ്ങ് കേരളക്കരയിലും ചര്‍ച്ച ചെയ്യാറുണ്ട്. ബോളിവുഡ് സുന്ദരിമാരുടെ ചുണ്ടിന്റെ മധുരം നുണഞ്ഞ ഇമ്രാന്‍ ഇനി ചുംബിക്കുന്നത് ഒരു മലയാളി പെണ്‍കുട്ടിയെയാണ്.

തമിഴില്‍ അഭിനയ പാടവം കാഴ്ചവച്ച സാന്ദ്ര ആമിയാണ് ഇമ്രാനുമായി ചുണ്ടു കോര്‍ക്കുന്നത്. ആന്റണി ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സാന്ദ്രയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടെയാണിത്.

 മലയാളികള്‍ക്ക് പരിചയം

ഇമ്രാന് ചുംബിക്കാന്‍ ഒരു മലയാളി പെണ്‍കുട്ടി

കിരണ്‍ ടിവിയിലെ അവതാരികയായാണ് സാന്ദ്ര ആമിയെ മലയാളികള്‍ക്ക് പരിചയം.

കസ്തൂരി മാന്‍

ഇമ്രാന് ചുംബിക്കാന്‍ ഒരു മലയാളി പെണ്‍കുട്ടി

കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും മുഖ്യ വേഷത്തിലെത്തിയ കസ്തൂരിമാന്‍ എന്ന ചിത്രത്തിലുള്‍പ്പടെ രണ്ടുമൂന്ന് മലയാളം ചിത്രങ്ങളിലൂം സാന്ദ്ര അഭിനയിച്ചിട്ടുണ്ട്. കസ്തൂരിമാനില്‍ കുഞ്ചാക്കോ ബോബനെ പ്രണയിക്കുന്ന വണ്‍സൈഡ് ലവറാണ് ആമി

തമിഴിലേക്ക്

ഇമ്രാന് ചുംബിക്കാന്‍ ഒരു മലയാളി പെണ്‍കുട്ടി

തമിഴ് നന്നായി വഴങ്ങുന്ന ആമി സാന്ദ്ര പിന്നെ തന്റെ കഴിവുകളുമായി തമിഴിലേക്ക് പോയി. ടിവി ആങ്കറിങ്ങായിരുന്നു ആദ്യം. പിന്നെ ചുരുക്കം ചില സനിമകളില്‍ തല കാണിച്ചു

ഇമ്രാന്റെ കാമുകി

ഇമ്രാന് ചുംബിക്കാന്‍ ഒരു മലയാളി പെണ്‍കുട്ടി

സമീറ റെഡ്ഡിയാണ് ചിത്രത്തിലെ നായിക. ഇമ്രാന്‍ ഹഷ്മിയുടെ പൂര്‍വ്വ കാമുകിയായ തമിഴ് പെണ്‍കുട്ടിയായാണ് സാന്ദ്ര ആമി ചിത്രത്തിലെത്തുന്നത്.

സാന്ദ്രയ്ക്ക് വേഷം കിട്ടിയത്

ഇമ്രാന് ചുംബിക്കാന്‍ ഒരു മലയാളി പെണ്‍കുട്ടി

ചിത്രത്തിന് വേണ്ടി ഒരു തമിഴ് പെണ്‍കുട്ടിയെ തേടി നടക്കുന്നതിനിടെയാണ് ആന്റണി ഡിസൂസ സാന്ദ്രയുടെ സിനിമകള്‍ കാണുന്നത്.

സാന്ദ്ര പറയുന്നത്

ഇമ്രാന് ചുംബിക്കാന്‍ ഒരു മലയാളി പെണ്‍കുട്ടി

തന്റെ ചിത്രങ്ങള്‍ കണ്ടിട്ടാണ് സംവിധായകന്‍ തന്നെ വിളിച്ചതെന്ന് സാന്ദ്ര ആമി പറയുന്നു. ഇമ്രാന്റെ പ്രണയിനിയായാണ് ഞാന്‍ ചിത്രത്തിലെത്തുന്നത്- ആമി പറഞ്ഞു

ചുംബിക്കാന്‍ മടിയില്ല

ഇമ്രാന് ചുംബിക്കാന്‍ ഒരു മലയാളി പെണ്‍കുട്ടി

ഇമ്രാനുമായി ചുംബന രംഗങ്ങളുമുണ്ട്. വേഷം ചെറുതാണെങ്കിലും പ്രാധാന്യമുള്ളതാണെന്നും സാന്ദ്ര ആമി പറഞ്ഞു.

ബോളിവുഡിലെ അരങ്ങേറ്റം

ഇമ്രാന് ചുംബിക്കാന്‍ ഒരു മലയാളി പെണ്‍കുട്ടി

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ എല്ലാ സന്തോഷവും സാന്ദ്രയുടെ വാക്കുകളിലുണ്ട്. ഇമ്രാനൊപ്പം ലിപ്പ് ലോക്ക് ചെയ്യുന്നതില്‍ മടിയൊന്നുമില്ലെന്ന് മാത്രമല്ല, ഒരു ടെന്‍ഷനും സാന്ദ്രയ്ക്കില്ല താനും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X