»   » ആര് വിരുന്നിന് വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല; സാന്ദ്ര തോമസിന് വീണ്ടും പണികിട്ടി!!

ആര് വിരുന്നിന് വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല; സാന്ദ്ര തോമസിന് വീണ്ടും പണികിട്ടി!!

By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഫ്രൈഡെ ഫിലിം ഹൗസിലെ ഉടമസ്ഥതയെ ചൊല്ലി വിജയ് ബാബുവുമായി ഉണ്ടായിരുന്ന പ്രശനങ്ങളെല്ലാം പരിഹരിച്ച് വന്നതോടെ സാന്ദയ്‌ക്കെതിരെ വീണ്ടും വ്യാജ പ്രചരണം.

ഞാനും വിജയും എല്ലാ കാര്യത്തിലും വഴക്കിടുന്നവരാണ്, പക്ഷെ അന്ന് സംഭവിച്ചത്, സാന്ദ്ര വെളിപ്പെടുത്തുന്നു

സാന്ദ്രയും വിജയ് ബാബുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് വഷളാക്കിയത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളായിരുന്നു. ഇപ്പോഴിതാ ഏതോ ഒരു സാന്ദ്ര കോടികളുടെ അഴിമതി നടത്തിയതിനും സാന്ദ്ര തോമസിനെതിരെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നു.

പ്രതികരണവുമായി സാന്ദ്ര

വിഷയത്തില്‍ പ്രതികരണവുമായി സാന്ദ്ര തോമസ് ഫേസ്ബുക്കിലെത്തി. തനിക്കെതിരെ, തന്റെ ഫോട്ടോസഹിതം വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തയുടെ സ്‌ക്രീന്‍പ്രിന്റ് സഹിതമാണ് സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതിനൊക്കെ എന്ത് പറയാനാ

ആര് വിരുന്നിനു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്നു പറഞ്ഞത് പോലെയാണ് എന്റെ കാര്യം. ഏതോ ഒരു സാന്ദ്ര തോമസിനെതിരെയുള്ള കോടികളുടെ അഴിമതിക്കേസും ഇപ്പോള്‍ എന്റെ തലയിലായി. ഇതിനൊക്കെ എന്തുപറയാനാണ് എന്ന് സാന്ദ്ര ചോദിയ്ക്കുന്നു

മനുഷ്യത്വം ഇല്ലാത്തവര്‍

മഞ്ഞ ഓണ്‍ലൈന്‍ സൈറ്റുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ സിനിമാതാരങ്ങളുടെ ജീവിതം തോന്നുന്നതുപോലെയാണ് ഉപയോഗിക്കുന്നത്. അത് അവരുടെ ജീവിതത്തെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്നോ അപമാനിതരാകുന്നുവെന്നോ ഇവരൊന്നും ചിന്തിക്കുന്നില്ല. മനുഷ്യത്വം എന്നത് ഇവര്‍ക്കൊന്നും ഇല്ല.

നാണംകെട്ട പരിപാടി

നാളെ ഇനി ഐശ്വര്യ, അമല എന്ന പേരുള്ള ഒരു സ്ത്രീയെ ആണ് ഈ കേസില്‍ പിടിച്ചതെങ്കില്‍ ഇവര്‍ സിനിമാതാരങ്ങളായ ഐശ്വര്യയുടെയും അമലയുടെയും ചിത്രം കൊടുക്കുമോ? ഇത് മനഃപൂര്‍വം ചെയ്യുന്നതാണ്. ഒരാള്‍, അത് പ്രശസ്തരാണെങ്കില്‍ എത്രമാത്രം നാണംകെടുത്താം എന്നാണ് ഇക്കൂട്ടര്‍ വിചാരിക്കുന്നത്. കാള പെറ്റെന്നുകേള്‍ക്കുമ്പോഴെ കയറെടുക്കുന്നവരോട് ഒന്നേ പറയാനൊള്ളൂ ഇതൊരു നാണംകെട്ട പരിപാടിയാണ്.

മാനുഷിക പരിഗണന നല്‍കണം

നടി എന്നതിലുപരി ഒരു സ്ത്രീയാണ് ഞാന്‍. ആ പരിഗണന വേണം എന്ന് ആവശ്യപ്പെടുന്നില്ല. പക്ഷേ ഏതൊരു മനുഷ്യ ജീവിയും അര്‍ഹിക്കുന്ന മാനുഷിക പരിഗണന എനിക്കും അവകാശപ്പെട്ടതാണ്- സാന്ദ്ര തോമസ് ഫേസ്ബുക്കിലെഴുതി

ഇതാണ് പോസ്റ്റ്

ഇതാണ് സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഴുനായി വായിക്കൂ..

English summary
Sandra Thomas against fake news spreading about her
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam