»   » ആ ആള്‍ ഞാനല്ല, നിര്‍മാതാവ് സാന്ദ്ര തോമസ് പറയുന്നു

ആ ആള്‍ ഞാനല്ല, നിര്‍മാതാവ് സാന്ദ്ര തോമസ് പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam

മുഖ്യ മന്ത്രിയുടെ പേര് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പൊല്ലാപ്പ് പിടിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. കലൂരില്‍ ബിസിനസ് ചെയ്യുന്ന സാന്ദ്ര തോമസില്‍ നിന്ന് പണം തട്ടിക്കാന്‍ ശ്രമിച്ചതില്‍ ഏഴ് ഡിവൈഎഫഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ സംഭവത്തില്‍ പൊല്ലാപ്പിലായത് നിര്‍മാതാവ് സാന്ദ്ര തോമസാണ്. വാര്‍ത്തകള്‍ പുറത്തു വന്നതോടെ സിനിമക്കാരും സുഹൃത്തുക്കളും സാന്ദ്ര തോമസിന്റെ ഫോണിലേക്ക് വിളി തുടങ്ങി. ഇപ്പോഴിതാ സാന്ദ്ര തോമസ് തന്റെ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

sandrathomas

ആ സാന്ദ്ര തോമസ് ഞാനല്ല എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ്. ഫ്രൈഡെ ഫിലിംസ് പ്രൊഡക്ഷന്‍ ഹൗസിന്റെ നിര്‍മാതാവില്‍ ഒരാളും അഭിനേതാവു കൂടിയാണ് സാന്ദ്ര തോമസ്. നെറ്റിപ്പട്ടം, മിമിക്‌സ് പരേഡ്, ചെപ്പുകിലക്കണ് ചങ്ങാതി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Sandra Thomas facebook post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam