ഈ സ്ത്രീകള്‍ ലക്ഷങ്ങള്‍ ഫെഫ്കക്ക് കൊടുത്തിട്ടാണ് മെമ്പര്‍ഷിപ് ലഭിച്ചത്; എന്നിട്ട് ഈ കാണിക്കുന്നത് വിവേചനമല്ലേ?
നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് കഴിഞ്ഞ കുറച്ച് നാളുകളായി ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. മലയാള സിനിമയിലെ പ്രമുഖരായ നിര്‍മാതാക്കള്‍ക്ക് എതിരെയും ഫെഫ്കയുടെ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന് എതിരായിട്ടുമാണ് സാന്ദ്ര സംസാരിച്ചത്. എന്നാല്‍ സാന്ദ്രയ്‌ക്കെതിരെ തിരിയുന്ന പ്രവണതയാണ് പിന്നീട് നടന്നതെന്നും താരം ആരോപിച്ചു.
ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ സാന്ദ്ര തോമസ് പങ്കുവെച്ചൊരു എഴുത്ത് ശ്രദ്ധേയമാവുകയാണ്. ഫെഫ്കയ്ക്ക് കീഴിലുള്ള ഓള്‍ കേരള സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റെ 3 അംഗങ്ങള്‍ അവരുടെ ഓഫീസിന് മുന്നില്‍ നിരാഹാരം കിടക്കുകയാണെന്നാണ് പറയുന്നത്. ലക്ഷങ്ങള്‍ നിക്ഷേപം കൊടുത്തിട്ടാണ് ഫെഫ്കയിലെ മെമ്പര്‍ഷിപ്പ് എടുക്കുന്നത്. എന്നിട്ടും അവരുടെ വിഷയത്തില്‍ ഇടപെടാത്തത് വിവേചനമല്ലേ? എന്നാണ് സാന്ദ്രയുടെ ചോദ്യം...

'കണ്ണ് തുറക്കൂ സര്‍ക്കാരേ... കണ്ണ് തുറക്കൂ... അത്യന്തം ദുഃഖത്തോടെയും വേദനയോടെയുമാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയ്ക്ക് കീഴിലുള്ള ഓള്‍ കേരള സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റെ 3 അംഗങ്ങള്‍ തൊഴിലിടത്തിലെ സുരക്ഷക്കും തൊഴില്‍ നിഷേധത്തിനുമെതിരെ നിരഹാരം കിടക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ ഏറ്റവും ഉന്നതമായ ബോഡിയായ പോളിറ്റ് ബ്യൂറോ അംഗം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയുള്ള നാടാണ് ഈ കേരളം. ആ കേരളത്തിലാണ് തൊഴില്‍ സ്ഥിരതക്ക് വേണ്ടിയും തൊഴിലിടത്തിലെ സുരക്ഷക്ക് വേണ്ടിയും 3 വനിതകള്‍ അവരുടെ ഓഫീസിന് മുന്നില്‍ നിരാഹാരം കിടക്കേണ്ടി വരുന്നത്.
കേരളത്തിലെ തൊഴില്‍ മന്ത്രിയാകട്ടെ വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലത്ത് ഒട്ടനവധി തീക്ഷണമായ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും നേതൃത്വത്തിലേക്ക് ഉയര്‍ന്ന് വന്നയാളാണ്. ഇവരെല്ലാം നേതൃത്വം കൊടുക്കുമ്പോഴാണ് പട്ടിണി പാവങ്ങളായ ഈ സ്ത്രീകള്‍ക്ക് സ്വന്തം മക്കളെ പോലും വീട്ടിലിട്ട് സമരത്തിന് ഇറങ്ങേണ്ടി വന്നത്. ഫെഫ്കയുടെ ധാര്‍ഷ്ട്യവും ധിക്കാരവും നിറഞ്ഞ നേതൃത്വത്തിന് മുന്നില്‍ സര്‍ക്കാര്‍ നിസ്സഹരാവുകയാണോ അതോ കണ്ണടക്കുകയാണോ?.

ഈ സ്ത്രീകള്‍ ലക്ഷങ്ങള്‍ ഫെഫ്കക്ക് നിക്ഷേപം കൊടുത്തിട്ടാണ് മെമ്പര്‍ഷിപ് ലഭിച്ചത് എന്നുകൂടി നമ്മള്‍ ഓര്‍ക്കേണ്ടതാണ്. സര്‍ക്കാര്‍ ഇവരുടെ വേദനകളെയും പ്രയാസങ്ങളെയും അവഗണിക്കുന്നത് മൊത്തം സ്ത്രീകളോടുള്ള അവഗണയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് ഒരു താരം ഒരു വ്യവസായിക്കെതിരെ പരാതി നല്‍കിയപ്പോള്‍ ഞൊടിയിടയില്‍ ഇടപെട്ട സര്‍ക്കാര്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടുന്നില്ല. ഇത് വിവേചനമല്ലേ?
അതുകൊണ്ട് ഈ വിഷയം കേരളത്തിലെ ജനങ്ങള്‍ ഒന്നാകെ ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന വ്യക്തിത്വങ്ങളും ഈ നിരാലംബര്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു അപേക്ഷിക്കുന്നു...' എന്നുമാണ് സാന്ദ്ര തോമസ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.


Click it and Unblock the Notifications