മമ്മൂക്ക വിളിച്ചു, ഡബ്യൂസിസിയിലെ ആരും തിരിഞ്ഞുനോക്കിയില്ല, ആശുപത്രി ദിനങ്ങളെ കുറിച്ച് സാന്ദ്ര തോമസ്‌

By Midhun Raj

രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറഞ്ഞതിനെ തുടര്‍ന്ന് നടി സാന്ദ്ര തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കുറച്ചുദിവസം മുന്‍പാണ്. ചേച്ചി ആശുപത്രിയിലാണെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ സാന്ദ്രയുടെ സഹോദരിയാണ് അറിയിച്ചത്. ഡെങ്കിപ്പനി സ്ഥീരീകരിച്ച് ചേച്ചി ഐസിയുവില്‍ ചികില്‍സയില്‍ കഴിയുകയാണെന്നും ഇപ്പോള്‍ ആരോഗ്യനില ഭേദപ്പെട്ടിട്ടുണ്ടെന്നും ആണ് സഹോദരി കുറിച്ചത്

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

തുടര്‍ന്ന് സാന്ദ്ര തന്നെ യൂടൂബ് വീഡിയോയിലൂടെ എത്തി നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. ഒപ്പം ചികില്‍സയില്‍ കഴിയുന്ന സമയത്ത് തന്‌റെ സുഖവിവരം അന്വേഷിച്ച ആളുകളെ കുറിച്ചും മനസുതുറക്കുകയാണ് നടി. 'നിര്‍മ്മാതാക്കളുടെ സംഘടനയിലെ എല്ലാവരും വിളിച്ചെന്ന്' സാന്ദ്ര തോമസ് പറയുന്നു. 'ഒപ്പം മമ്മൂക്കയും ഫോണിലൂടെ എപ്പോഴും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു'.

എടുത്തുപറയേണ്ട ഒരുപാട് സന്തോഷങ്ങളുണ്ടെന്ന്

എടുത്തുപറയേണ്ട ഒരുപാട് സന്തോഷങ്ങളുണ്ടെന്ന് പറഞ്ഞാണ് നടി തന്‌റെ വീഡിയോയില്‍ സംസാരിച്ചത്. 'പ്രത്യേകിച്ച് മമ്മൂക്കയെ പോലെയുളളവരൊക്കെ എപ്പോഴും കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചു. ഞങ്ങള്‍ക്ക് അതൊക്കെ ഒരു സന്തോഷമാ. പിന്നെ എടുത്തുപറയേണ്ടത് സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന ആളുകളുണ്ട്. ഡബ്യൂസിസിയുണ്ട്, മറ്റേ സിസിയുണ്ട്, മറച്ചേ സിസിയുണ്ട്, എല്ലാ സിസിയുമുണ്ട്'.

എന്നാല്‍ ഒരാഴ്ച ഞാന്‍ ഐസിയുവില്‍ കിടന്നിട്ട്

'എന്നാല്‍ ഒരാഴ്ച ഞാന്‍ ഐസിയുവില്‍ കിടന്നിട്ട് ഒരു സ്ത്രീജനം, ഒരെണ്ണം പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല, സാന്ദ്ര തോമസ് പറയുന്നു. അതേസമയം നിര്‍മ്മാതാക്കളുടെ സംഘടനയിലുളള എല്ലാ നിര്‍മ്മാതാക്കളും എന്റെ വിവരങ്ങള്‍ അന്വേഷിച്ച് വിളിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചില്ലെ. മരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാ സംഘടനകളും കൊടി കുത്തി വരും'.

പക്ഷേ അതുവരെ തിരിഞ്ഞുനോക്കില്ല

'പക്ഷേ അതുവരെ തിരിഞ്ഞുനോക്കില്ല. ഒരെണ്ണം പോലും തിരിഞ്ഞുനോക്കില്ല. വര്‍ത്തമാനം പറയാന്‍ എല്ലാവരും ഉണ്ട്', യൂടൂബ് വീഡിയോയില്‍ സാന്ദ്ര തോമസ് പറഞ്ഞു. അതേസമയം പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചത് നന്നായെന്നും ഡോക്ടര്‍മാരും സ്റ്റാഫുകളും നല്ല പരിചരണമാണ് തനിക്ക് നല്‍കിയതെന്നും' നടി പറഞ്ഞു. ഒപ്പം 'എല്ലാവരും വീട്ടില്‍ തന്നെ സേഫായി ഇരിക്കാനും' സാന്ദ്ര തോമസ് ഡിയോയിലൂടെ പറയുന്നുണ്ട്.

അഭിനേത്രി എന്നതിലുപരി നിര്‍മ്മാതാവായും

അഭിനേത്രി എന്നതിലുപരി നിര്‍മ്മാതാവായും മലയാളത്തില്‍ സജീവമായ താരമാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലംസിന്‌റെ ബാനറിലാണ് നടി ആദ്യം സിനിമകള്‍ നിര്‍മ്മിച്ചത്. ഇവരുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ മിക്ക ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ നടിയായി എത്തിയ സിനിമകളും സാന്ദ്രയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തു.

Recommended Video

Actress Sandra Thomas about her terrible experience with dengue fever | FilmiBeat Malayalam
ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍

ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, ആട് ഒരു ഭീകരജീവിയാണ്, മങ്കിപ്പെന്‍, പെരുച്ചാഴി തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളിലാണ് നടി എത്തിയത്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കി നടി. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസ് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇവരുടെ വീഡിയോസെല്ലാം മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മക്കളുടെ വിശേഷങ്ങള്‍ സാന്ദ്ര തോമസ് എപ്പോഴും തന്‌റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്‌.

More from Filmibeat

Read more about: sandra thomas mammootty wcc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X