ലാലേട്ടനും മമ്മൂക്കയുമല്ല പവര്‍ ഗ്രൂപ്പ്, അതിലെ 7 പേരുള്ളത് ഈ സംഘടനയിലാണ്! തന്റെ ജീവന് ഭീഷണിയുണ്ട്; സാന്ദ്ര
നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തനിക്കുണ്ടായ അതിക്രമം ചൂണ്ടിക്കാണിച്ച പരാതിക്കാരി എന്ന നിലയില്‍ തന്നെ സംരക്ഷിക്കുന്നതിന് പകരം സംഘടന പുറത്താക്കുകയാണ് ചെയ്തത്.
ഇതിന് പിന്നിലെ സ്വാധീനം ആരുടേതാണെന്ന് സാന്ദ്ര വെളിപ്പെടുത്തിയിരിക്കുകയാണ് സാന്ദ്രയിപ്പോള്‍. പവര്‍ ഗ്രൂപ്പ് എന്ന് എല്ലാവരും കരുതിയിരിക്കുന്നത് അമ്മയിലെ താരങ്ങളെയാണ്. എന്നാല്‍ അത് തെറ്റിദ്ധാരണ ആണെന്നും പ്രൊഡ്യൂസ് അസോസിയേഷനിലാണ് പവര്‍ ഗ്രൂപ്പിലെ പ്രമുഖര്‍ ഉള്ളതൊന്നും നടി പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയിലെ ലൈവത്തോണ്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

'ഞാനിതിന്റെ തുടക്കം മുതല്‍ പറയുന്നുണ്ട് അമ്മയിലുള്ള ആളുകളെ നമ്മള്‍ തെറ്റിദ്ധരിക്കുന്നതാണ്. അമ്മയിലുള്ള നടന്മാരും നടിമാരും ഏറ്റവും സ്വാധീനമുള്ളവരാണെന്ന് നമ്മള്‍ തെറ്റിദ്ധരിച്ചതാണ്. അതിനേക്കാളും സ്വാധീനമുള്ളവരാണ് കെഇപിഎ എന്ന സംഘടനയില്‍ ഉള്ളത്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ ഗ്രൂപ്പിലെ ഏഴോളം അംഗങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ആണ് ഉള്ളത്. അവരുടെ സ്വാധീനത്തിന്റെ ബലത്തിലാണ് എന്നെ ഒതുക്കാന്‍ നോക്കുന്നത്.
മാക്ട പിളര്‍ന്ന് ഫെഫ്ക ആയപ്പോള്‍ സംഘടന തുടങ്ങാനുള്ള ഫണ്ട് ചെയ്തത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ്. എന്നെ പുറത്താക്കണമെന്നും എനിക്കെതിരെ നടപടിയെടുക്കണമെന്നും പറഞ്ഞ് ഉറച്ച നിലപാടുമായി മുന്നില്‍ നിന്നത് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയാണ്. ഫെഫ്കയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വലിയൊരു പങ്കുവഹിക്കുന്നത്. ഇതെല്ലാം ഒരു കോക്കസ് ആയി വര്‍ക്ക് ചെയ്യുന്ന സിസ്റ്റമാണ്.

എന്നെ പോലൊരു സ്ത്രീ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. എന്നെ മോശക്കാരി ആക്കാനും പുറത്താക്കാനുമൊക്കെ വലിയൊരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും എന്റെ ജീവന് തന്നെ ആപത്താണെന്ന് പറയുകയും ചെയ്യുന്നു. ഞാന്‍ അതിനെ ഒന്നും ഭയക്കുന്നില്ല. അതിനൊക്കെ മുകളില്‍ എന്റെ ആത്മാഭിമാനമാണ് വലുതെന്ന് വിശ്വസിക്കുന്നുവെന്ന്' സാന്ദ്ര പറയുന്നു.
പവര്‍ഗ്രൂപ്പ് എന്ന വാക്കിനെ അവരെല്ലാവരും ഭയപ്പെടുന്നുണ്ട്. അത് എനിക്ക് മനസിലായി. അവരെല്ലാം ആ പവര്‍ ഗ്രൂപ്പില്‍ ഉണ്ട് എന്നതാണ് അവരെയെല്ലാം ഭയപ്പെടുന്നതിന്റെ ഏറ്റവും വലിയ കാരണം. ലാലേട്ടനും മമ്മൂക്കയുമല്ല പവര്‍ ഗ്രൂപ്പ് എന്നും അവരുടെ മേല്‍ കുറ്റമാരോപിക്കുമ്പോഴും പുറത്തേക്ക് മുഖം കൊണ്ടുവരാതെ ഒളിഞ്ഞു നില്‍ക്കുന്ന ചിലരാണ് പവര്‍ഗ്രൂപ്പിനെ നിയന്ത്രിക്കുന്നതെന്നും അവിടെ ഇരുന്ന എല്ലാവര്‍ക്കും വ്യക്തമാണ്.
ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അമ്മയിലെ ഭാരവാഹികള്‍ സ്ഥാനമൊഴിയുകയാണ് ചെയ്തത്. നടന്‍ ദിലീപിനെതിരെ ആരോപണം വന്നപ്പോള്‍ അമ്മയില്‍ നടപടി ഉണ്ടായി. എന്നാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ അദ്ദേഹം തുടരുകയാണെന്നും', സാന്ദ്ര കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications