മഞ്ജുവാര്യര്‍ എങ്ങനെ പ്രതികരിക്കണമെന്ന് ക്രിമിനല്‍ അഭിഭാഷക! മഞ്ജു കേള്‍ക്കുമോ ഈ വാക്കുകള്‍???

മഞ്ജുവാര്യരുടെ സ്ഥാനത്ത് താനാണെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നെന്ന് സംഗീത ലക്ഷണ.

By Karthi

മലയാള സിനിമയെ പിടിച്ചുലച്ച നടിക്കെതിരായ ആക്രമണത്തിന് ശേഷം മറ്റൊരു ഷോക്കായിരുന്നു സിനിമ ലോകത്തെ കാത്തിരുന്നത് ഈ കേസില്‍ മലയാള സിനിമയുടെ ജനപ്രിയ നായകന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ദിലീപ് അറസ്റ്റിലായതോടെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച സിനിമ സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കുകയും ചെയ്തു. എന്നാലും ദിലീപിന് പിന്തുണയുമായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പല പ്രമുഖരും രംഗത്തെത്തുന്നുണ്ട്.

ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. മാധ്യമ വിചാരണകളെ മുച്ചൂട് വിമര്‍ശിക്കുന്ന അവര്‍ ഈ അവസരത്തില്‍ മഞ്ജുവാര്യര്‍ എന്താണ് ചെയ്യേണ്ടതെന്നും പറയുന്നു. മഞ്ജുവിന്റെ സ്ഥാനത്ത് താന്‍ ആയിരുന്നെങ്കില്‍ എങ്ങനെയായിരിക്കും എന്ന് പറഞ്ഞാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു. തന്റെ ഫേസ്ബുക്കിലെ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ സംഗീത ലക്ഷ്മണ വ്യക്തമാക്കുന്നത്.

പാവം ദിലീപ്

പാവം ദിലീപ്

പാവം ദിലീപ് എന്ന തലക്കെട്ടോടെയാണ് ഏറെ ദൈര്‍ഘ്യമുള്ള കുറിപ്പ് ആരംഭിക്കുന്നത്. തുടക്കം തന്നെ സര്‍ക്കാരിനേയും പോലീസ് നടപടികളേയും കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട് സംഗീത ലക്ഷ്മണ. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള പോലീസ് നാടകമാണിതെന്നും അവര്‍ പറയുന്നു.

കാവ്യ മാധവനും മഞ്ജുവാര്യരും

കാവ്യ മാധവനും മഞ്ജുവാര്യരും

കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ മാറ്റി മറിച്ചത് ദിലീപിന്റെ മാത്രമല്ല കുടുംബത്തിലുള്ളവരുടേയും ജീവിതമാണ് ഇരുട്ടി വെളുക്കുന്നതിന് മുമ്പ് മാറ്റി മറിച്ചത്. കാവ്യയുടെ മനസ് ഇപ്പോള്‍ എങ്ങെയായിരിക്കും എന്നോ മഞ്ജുവാര്യര്‍ ഇതൊക്കെ എങ്ങനെയാകും നോക്കിക്കാണുന്നതെന്ന് തനിക്ക് അറിയില്ലെന്നും സംഗീത പറയുന്നു.

താനാണ് മഞ്ജുവിന്റെ സ്ഥാനത്തെങ്കില്‍

താനാണ് മഞ്ജുവിന്റെ സ്ഥാനത്തെങ്കില്‍

മഞ്ജുവായിരുന്നു താനെങ്കില്‍ ആരുടെ കൂടെ ജീവിച്ചാലും ദിലീപ് സന്തോഷത്തോടെ ഇരിക്കണം, സമാധാനമായിരിക്കണം, ആരോഗ്യത്തോടെയിരിക്കണം എന്നാകും ആഗ്രഹിക്കുക. അതുകൊണ്ട് തന്നെ ഈ ഇപ്പോള്‍ ദിലീപ് കടന്നു പോകുന്ന ഘട്ടം തരണം ചെയ്യാനുള്ള എല്ലാ കരുത്തും ഈശ്വരന്‍ അദ്ദേഹത്തിന് നല്‍കട്ടെ എന്നും ഏറ്റവും അടുത്ത ദിവസം ജയില്‍ മോചിതനാകട്ടെ എന്നുമായിരിക്കും പ്രാര്‍ത്ഥിക്കുക.

എന്തിനാണ് മാധ്യമ വിചാരണ?

എന്തിനാണ് മാധ്യമ വിചാരണ?

ദിലീപില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ശരിയാണെങ്കില്‍ അങ്ങനെ ഒരു കണ്ടെത്തല്‍ വിചാരണ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകുകയാണെങ്കില്‍ അതിനുള്ള ശിക്ഷ ഈ നാട്ടിലെ നിയമം അനുശാസിക്കുന്നുണ്ട്. പോലീസിന്റെ അന്വേഷണവുമായി പൂര്‍ണമായ അച്ചടക്കത്തോടെ സഹകരിക്കുന്ന പ്രതിയെ എന്തിനാണ് മാധ്യമങ്ങളും ഒരു കൂട്ടം ജനങ്ങളും പരിഹസിക്കുകയും പുശ്ചിത്തുകയും ചെയ്യുന്നതെന്നും സംഗീത ചോദിക്കുന്നു.

മാധ്യമങ്ങളാണോ കോടതികള്‍

മാധ്യമങ്ങളാണോ കോടതികള്‍

ചില മാധ്യമ സുഹൃത്തുക്കളുടെ ഭാവം കണ്ടാല്‍ അവരാണ് ഈ നാട്ടിലെ ജുഡീഷ്യറി എന്ന തോന്നിപ്പോകും. പോലീസിന്റെ അന്വേഷണവും അതിലെ കണ്ടെത്തലുകളുമാണ് അവസാന വാക്കെങ്കില്‍ നാട്ടിലെ കോടതികളൊക്കെ അടച്ച് പൂട്ടേണ്ടതല്ലേ എന്നും അവര്‍ ചോദിക്കുന്നു.

നീതി ന്യായ വ്യവസ്ഥയും കോടതിയും എന്തിന്???

നീതി ന്യായ വ്യവസ്ഥയും കോടതിയും എന്തിന്???

മാധ്യമങ്ങളാണ് എല്ലാമെങ്കില്‍ ഈ നാട്ടില്‍ പോലീസ് സ്‌റ്റേഷനുകളും മാധ്യമ സ്റ്റുഡിയോ/ ഓഫീസുകളും മാത്രം മതിയല്ലോ. പൊതു ഖജനാവില്‍ നിന്ന് കോടി ചെലവഴിച്ച് എന്തിനാണ് ഇവിടെ ഒരു നിയമ സംവിധാനവും നീതി ന്യായ വ്യവസ്ഥയും എന്ന് സംഗീത ലക്ഷ്മണ ചോദിക്കുന്നു.

നടിയെ വിശ്വസിക്കാമോ?

നടിയെ വിശ്വസിക്കാമോ?

നടി എന്താണ് പറഞ്ഞത്? ആ പറഞ്ഞത് മുഴുവന്‍ സത്യമാണോ, സത്യങ്ങള്‍ മുഴുവന്‍ നടി പറഞ്ഞിട്ടുണ്ടോ എന്നതെല്ലാം വിചാരണക്കോടതിയുടെ മുന്നില്‍ നടി തെളിയിക്കട്ടെ. അതും പോലീസിന്റെ കണ്ടെത്തലുകളും രണ്ട് തട്ടില്‍ വെച്ച് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്ന കോടതി വിധി കല്‍പിക്കട്ടെ.

കോടതി ശിക്ഷിക്കട്ടെ

കോടതി ശിക്ഷിക്കട്ടെ

പോലീസിന്റെ കണ്ടെത്തലുകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ കോടതി ശിക്ഷിക്കട്ടെ. അതുവരെ ദിലീപിനൊപ്പം താനും തന്റെ പ്രാര്‍ത്ഥനകളുമുണ്ടാകും. തന്റെ ജീവിതാനുഭവങ്ങളുട വെളിച്ചത്തില്‍ താന്‍ ആഗ്രഹിക്കുന്നത് അതിന് ശേഷവും തന്റെ മനസ് ദിലീപിനൊപ്പമാണെന്ന് അവര്‍ പറയുന്നു.

ക്രിമനില്‍ അഭിഭാഷകയുടെ ആഗ്രഹം

ക്രിമനില്‍ അഭിഭാഷകയുടെ ആഗ്രഹം

മഞ്ജുവാര്യരുടെ സ്ഥാനത്ത് നിന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നത്, ഏറ്റവും അടുത്ത് ദിവസം ജയില്‍ മോചിതനാകാന്‍ ദിലീപിന് സാധിക്കട്ടെ എന്നും, അമ്മയും കാവ്യയും മീനാക്ഷിയുമുള്ള വീട്ടിലേക്ക് മടങ്ങി എത്താന്‍ സാധിക്കട്ടെ എന്നുമാണ്. തന്റെ ഉള്ളിലെ ക്രിമിനല്‍ അഭിഭാഷകയുടെ ആഗ്രഹം അതാണെന്നും അവര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഫേസ്ബുക്കില്‍ സംഗീത ലക്ഷ്മണ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X