മോഹന്‍ലാലിന്റെ പുതിയ ലുക്ക് മൂന്ന് നാല് ദിവസം ടോയ്‌ലെറ്റില്‍ പോകാത്ത പോലെയാണന്ന് സംഗീത ലക്ഷ്മണ!!!

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടി താരം മീശ കളഞ്ഞും ശരീരഭാരം കുറച്ചും ഞെട്ടിക്കുന്ന മേക്ക് ഓവര്‍ നടത്തിയിരിക്കുകയായിരുന്നു. മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആരാധകര്‍ സ്വീകരിച്ച് കഴിഞ്ഞിരുന്നെങ്കിലും ചിലര്‍ അതിന് എതിരഭിപ്രായവുമായി വന്നിരുന്നു. ഇപ്പോള്‍ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണനാണ് ഫേസ്ബുക്കിലൂടെ മോഹന്‍ലാലിനെ വിമര്‍ശിച്ചിരിക്കുന്നത്.

'ഒടിയന്‍' എന്നൊരു സിനിമ വരുന്നുണ്ട് പോലും. എന്തെല്ലാം തരം കോപ്രായങ്ങളാണ് ഇപ്പോഴെ അതിന്റെ അണിയറക്കാര് കാട്ടി കൂട്ടുന്നത്?? തടി കുറച്ച, മെലിഞ്ഞ പുതിയ ലുക്കില്‍ മോഹന്‍ലാല്‍ എന്ന്. ദോഷം പറയരുതല്ലോ കൂളിംഗ് ഗ്ലാസ് ധരിച്ച് പുതിയ ലുക്കില്‍ ഇറങ്ങിയിരിക്കുന്ന മോഹന്‍ലാലിനെ കണ്ടിട്ട്, എന്റെ കണ്ണുകള്‍ കൊണ്ട് നോക്കി കണ്ടിട്ട് the new Mohanlal looks constipated. 3-4 ദിവസമായി toilet പോകാത്ത, പോകാന്‍ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്ക്. This Mohanlal definitely doesn't look better. More accurately, he looks his worst.

sangeetha-lakshmana

മോഹന്‍ലാല്‍, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകള്‍ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. Brand name നോക്കി സിനിമ കാണുന്ന പരിപാടി ഞാന്‍ അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടാവണം. മോഹന്‍ലാല്‍ 18 കിലോ അല്ല മുഴുവന്‍ കിലോയും കുറച്ചു വന്നു എന്ന് പറഞ്ഞാലും 'ഒടിയന്‍' എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും കണ്ടതിന് ശേഷം നല്ലത് എന്ന് പറയാതെ, അതില്‍ ഒരാളെങ്കിലും എന്നോട് don't miss it എന്നു പറയാതെ ഞാന്‍ ആ സിനിമ കാണില്ല.

സിനിമ മികവുറ്റതാക്കാനാവണം അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ശ്രദ്ധ വേണ്ടത്. അല്ലാതെ ഇമ്മാതിരി publictiy gimmicks കാണിച്ച് വെറുതെ പ്രേക്ഷകരുടെ IQ നെ അധിക്ഷേപിക്കുക അല്ല വേണ്ടത്. എന്നെ പോലുള്ള സിനിമാ പ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുത്. ചെയ്യരുത്. അങ്ങനെ ചെയ്യരുത്. പ്ലീസ്.. എന്നുമാണ് സംഗീത പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X