ശ്രീനി വിളിച്ചാല്‍ വരാതിരിക്കാനാവില്ലെന്ന് സംഗീത

By Gokul

കൊച്ചി: തന്റെ പന്ത്രണ്ട് വയസുകാരിയായ മകളെ അര മണിക്കൂര്‍ പോലും പിരിഞ്ഞിരിക്കാന്‍ കഴിയാത്ത നടി സംഗീത ശ്രീനിവാസന്റെ ഒറ്റ ഫോണ്‍ കോളിലാണ് പുതിയ ചിത്രത്തിനായി കേരളത്തിലെത്തുന്നതെന്ന് പറഞ്ഞു. ചിന്താവിഷ്ടയായ ശ്യാമള എന്ന ശ്രീനിവാസന്‍ ചിത്രം സംഗീതയ്ക്ക് നേടിക്കൊടുത്ത പ്രശസ്തിയും പരിഗണനയും അത്രയും വലുതായിരുന്നു.

വിവാഹശേഷം അഭിനയ രംഗത്തുനിന്നും പൂര്‍ണമായി വിട്ടു നില്‍ക്കുകയായിരുന്നു സംഗീത. ഓഫറുകള്‍ ഒട്ടേറെ ഉണ്ടായിരുന്നെങ്കിലും മകളെ പിരിഞ്ഞിരിക്കാന്‍ ആകാത്തതിനാല്‍ ഒന്നും സ്വീകരിച്ചില്ല. നരഗവാരിധി നടുവില്‍ ഞാന്‍ എന്ന സിനിമയുടെ സംവിധായകന്‍ ഷിബു ബാലന്‍ ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോഴും സംഗീതയ്ക്ക് മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല.

sangitha

എന്നാല്‍ ശ്രീനിവാസന്‍ ഫോണ്‍ ചെയ്ത് സിനിമയ്്ക്കുവേണ്ടി സമയം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതോടെ വളരെ ആലോചിച്ചാണ് അഭിനയിക്കാന്‍ തയ്യാറാകുന്നതെന്ന് സംഗീത പറയുന്നു. ശ്രീനിവാസന്റെ ആരാധകനായ ഭര്‍ത്താവ് ശരവണന്റെ പ്രോത്സാഹനവും കൂടിയായതോടെ അനുകൂല തീരുമാനമെടുക്കാന്‍ സംഗീത തയ്യാറാവുകയായിരുന്നു.

കേരളത്തിലെ മാലിന്യവുമായി ബന്ധപ്പെട്ട ഒരു സാമൂഹ്യപ്രാധാന്യമുള്ള ചിത്രമാണ് നരഗവാരിധി നടുവില്‍ ഞാന്‍. ചിത്രത്തില്‍ ശ്രീനിവാസന്റെ ഭാര്യയുടെ റോളാണ് സംഗീതയ്ക്ക്. ചിന്ത്രാവിഷ്ടയായ ശ്യാമളിയിലെ കഥാപാത്രവുമായൊന്നും പുതിയ സിനിമയ്ക്ക് ബന്ധമില്ലെന്ന് സംഗീത പറയുന്നു. അതേസമയം, ശ്രീനിവാസന്റെ പതിവു ആക്ഷേപഹാസ്യം ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X