മമ്മൂട്ടിക്കും ദിലീപിനുമൊപ്പമെത്തിയ സംഗീതയുടെ ദുരവസ്ഥയില്‍ അമ്പരപ്പോടെ ആരാധകര്‍! കാണൂ!

മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് സംഗീത ക്രിഷ്. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും താരം അഭിനയിച്ച സിനിമകളെക്കുറിച്ച് പറയുമ്പോള്‍ത്തന്നെ ഇക്കാര്യം വ്യക്തമാവും. ഇംഗ്ലീഷ് മീഡിയം, ഏഴുപുന്നതരകന്‍, ഉത്തമന്‍, ദീപസ്തംഭം തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തിളങ്ങി നിന്ന താരത്തിന്റെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ട്വിറ്ററിലൂടെ സംഗീത തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. വിാവഹത്തിന് ശേഷമാണ് തനിക്ക് നല്ല ജീവിതം ലഭിച്ചതെന്നും ഭര്‍ത്താവിന്റെ പിന്തുണയും മകളുടെ വരവുമൊക്കെയായി സന്തോഷത്തോടെയാണ് ഇപ്പോള്‍ കഴിയുന്നതെങ്കിലും അമ്മയുടെ പല പ്രവര്‍ത്തികളും തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് താരം പറയുന്നു.

വാര്‍ധക്യകാലത്ത് തന്നെ വീട്ടില്‍ നിന്നും പുറന്തള്ളിയെന്നും സ്വത്ത് സ്വന്തമാക്കാനായി ശ്രമിക്കുന്നുവെന്നുമാരോപിച്ച് സംഗീതയുടെ അമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിനൊപ്പമെത്തി ബന്ധപ്പെട്ടവരോട് കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചതിന് ശേഷമാണ് താരം ഇക്കാര്യത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. അധികമാരോടംു സംസാരിക്കാതെ കഴിഞ്ഞിരുന്ന തന്നെ ധീരയായ പെണ്‍കുട്ടിയാക്കി മാറ്റിയതിന് അറിഞ്ഞോ അറിയാതെയും നിങ്ങളും കാരണമാിട്ടുണ്െന്നും ഇതിനുള്ള സ്‌നേഹം എന്നുമുണ്ടാവുമെന്നും സംഗീത കുറിച്ചിട്ടുണ്ട്.

Sangitha  Krish

തന്നെ ജനിപ്പിച്ചതിനും സ്‌കൂള്‍ കാലത്ത് തന്നെ ജോലിക്ക് വിട്ടതിനും നന്ദിയെന്ന് പറഞ്ഞാണ് ട്വീറ്റ് തുടങ്ങിയത്. ജോലിക്ക് പോവാതെ മദ്യപിച്ച് നടന്നിരുന്ന നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിനായി തന്നെ ചൂഷണം ചെയ്തതിന് നന്ദിയെന്നും സംഗീത കുറിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷവും തന്നെ വിടാതെ പിന്തുടര്‍ന്ന് ഭര്‍ത്താവിനെ നിരന്തരം ശല്യപ്പെടുത്തി കുടുംബത്തിന്റെ മനസമാധാനം കളഞ്ഞതിനും നന്ദി.. ഇങ്ങനെ പോകുന്നു സംഗീതയുടെ ട്വീറ്റ്. ട്വീറ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X