മുന്‍ ഭര്‍ത്താവ് മൂന്നാം വിവാഹം കഴിച്ചിട്ട് മാസങ്ങള്‍; സാനിയയോ? പ്രണയത്തെക്കുറിച്ച് മനസു തുറക്കുന്നു
ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാനി ക്രിക്കറ്റര്‍ ഷൊഐബ് മാലിക്കും 2010ലാണ് വിവാഹിതരാകുന്നത്. സാനിയ മിര്‍സയുടെയും ഷൊഐബ് മാലിക്കിന്റെയും വിവാഹം അക്കാലത്ത് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഷൊഐബ് ഒരു പാകിസ്ഥാന്‍ പൗരന്‍ ആണെന്നത് തന്നെയായിരുന്നു അതിന് കാരണം.
എന്നാല്‍ ഏറെ കാലം ഒരുമിച്ച് ജീവിച്ച സാനിയയും ഷൊഐബും 2018ലാണ് അവരുടെ കുഞ്ഞിനെ കൂടി ജീവിതത്തിലേക്ക് സ്വീകരിച്ചത്. ഇസ്ഹാന്‍ മിര്‍സ മാലിക്ക് എന്നാണ് മകന്റെ പേര്. എന്നാല്‍ പതുക്കെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു തുടങ്ങിയിരുന്നു.

ഇരുവരും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് അധികമൊന്നും സാനിയ സംസാരിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആ കാലങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ ആരാധകര്‍ പലരും എന്തോ പ്രശ്‌നമുണ്ടെന്ന് തന്നെ കണക്കു കൂട്ടി. എന്നാലും സാനിയ ഒന്നും തന്നെ പബ്ലി്ക്ക ആയി തുറന്നു പറഞ്ഞില്ല.
എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഷൊഐബ് മാലിക്ക് സന ജാവേദുമായി വിവാഹം കഴിക്കുകയാണെന്ന് അറിയിച്ചു. ഇതിന് പിന്നാലെയാണ് സാനിയ മിര്‍സയുടെ അച്ഛന്‍ ഷൊഐബും സാനിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്. ഇരുവരും നേരത്തെ തന്നെ വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു എന്നാണ് അച്ഛന്‍ പറഞ്ഞത്.
എന്നാല്‍ സാനിയ അപ്പോഴും സനയുമായുള്ള മുന്‍ ഭര്‍ത്താവിന്റെ വിവാഹത്തെക്കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ല. സാനിയ മിര്‍സ തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍. കപില്‍ ശര്‍മ ഷോയുടെ പ്രമോയിലാണ് സാനിയ തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്. പ്രമോയില്‍ കപില്‍ ശര്‍മ സാനിയയെ ഷാരൂഖ് പണ്ട് പറഞ്ഞ കാര്യം ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു.
സാനിയ മിര്‍സയുടെ ബയോപിക് എപ്പോഴെങ്കിലും എടുത്താല്‍ അതില്‍ അവരുടെ ആണ്‍സുഹൃത്തിന്റെ വേഷം തനിക്ക് ചെയ്യാനാണിഷ്ടമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സാനിയ മിര്‍സ തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് സംസാരിച്ചത്. തനിക്ക് തന്റെ പ്രണയത്തെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നാണ് സാനിയ മിര്‍സ പറഞ്ഞത്.
സാനിയ മിര്‍സയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് ഷൊഐബ് മാലിക് സന ജാവേദിനെ വിവാഹം കഴിച്ചത്. ഇത് ഷൊഐബ് മാലികിന്റെ മൂന്നാം വിവാഹമാണ്. എന്നാല്‍ ഈ വിവാഹത്തോടെ മകന്‍ ഇസ്ഹാന് മാനസികമായി തകര്‍ന്നു പോയതായി സാനിയ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മകനെ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണെന്നും പിതാവിന്റെ മൂന്നാം വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞ് മകനെ എല്ലാവരും കളിയാക്കുന്നുണ്ടായിരുന്നെന്നും സാനിയ മിര്‍സ പറഞ്ഞു. ഷൊഐബ് മാലിക്കിന്റെ വിവാഹേതര ബന്ധമാണ് ഡിവോഴ്‌സിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സനയുമായുള്ള വിവാഹത്തിന് ഷൊഐബിന്റെ കുടുംബം പോലും പങ്കെടുത്തില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇസ്ലാം നിയമപ്രകാരം സാനിയ ഷൊഐബ് അക്തറുമായി മൊഴി ചൊല്ലുകയാണ് ചെയ്തത്. ഷൊഐബിന്റെ വിവാഹേതര ബന്ധം മനസിലാക്കിയ സാനിയ ഷൊഐബിന്റെ അടുത്ത് നിന്ന് ദുബായിലേക്ക് പോവുകയായിരുന്നു. തന്റെ മകനുമൊത്താണ് സാനിയ ഇപ്പോള്‍ കഴിയുന്നത്.


Click it and Unblock the Notifications











