ഐറ്റം ഡാന്‍സിന് ചുവടുവെച്ച് സാനിയയും നൂറിന്‍ ഷെരീഫും, വേറെ ലെവലെന്ന് പ്രേക്ഷകര്‍ !!
സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ് സാനിയ ഇയ്യപ്പനും നൂറിന്‍ ഷെരീഫും.ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഇരുവരും മികച്ച നര്‍ത്തകര്‍ കൂടിയാണ്.താരങ്ങളിരുവരുടെയും ഫോട്ടോ ഷൂട്ടുകളും ഡാന്‍സ് വീഡിയോകളും നിമിഷ നേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുള്ളത്.ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച.

ലൂസിഫറിലെ ''റഫ്ത്താര'' എന്ന ഗാനത്തിന് ഇരുവരും ചേര്‍ന്ന് ചുവടുവെച്ച
വീഡിയോ പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.കൊച്ചി മേയര്‍ സൗമിനി ജെയിന്‍,രമ്യ ഹരിദാസ്,ഹൈബി ഈഡന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത കൊച്ചിയിലെ ഒരു പൊതുപരിപാടിയുടെ വേദിയിലായിരുന്നു ആരാധകരുടെ ഹൃദയം കവര്‍ന്ന ഇരുവരുടെയും ഡാന്‍സ്.ഡാന്‍സിനിടെ താരങ്ങളിരുവരും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തിയ ലൂസിഫറിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ഗാനം ജ്യോത്സനയാണ് ആലപിച്ചിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പാത്തു വെഡ്‌സ് ഫ്രീക്കന്‍ ആണ് നൂറിന്റെ അണിയറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം.കോഴിക്കോട്ടെ പാത്തുവിനെ കണ്ണൂരിലെ ഫ്രീക്കന്‍ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.പ്രണയകഥ പറയുന്ന ചിത്രത്തില്‍ 90 ശതമാനത്തോളവും പുതുമുഖങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സേതുവിന്റെ തിരക്കഥയില്‍ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ് ആണ് നൂറിന്‍ നായികയായി എത്തുന്ന മറ്റൊരു ചിത്രം.ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ പ്രധന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











