For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലേഡീ സൂപ്പര്‍സ്റ്റാറാകണമെന്ന് സാനിയ അയ്യപ്പന്‍, മമ്മൂട്ടിയെയും ദുല്‍ഖറിനെ കുറിച്ചും നടി

  |

  ക്വീന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സാനിയ അയപ്പന്‍. ക്വീനിന് ശേഷം നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ സജീവമായി താരം. ബാലതാരമായി സിനിമയില്‍ എത്തിയ സാനിയ പിന്നീട് ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് തിളങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ ദി പ്രീസ്റ്റ്, കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്നീ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നടി അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും എപ്പോഴും ആക്ടീവാകാറുളള താരമാണ് സാനിയ.

  ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നിധി അഗര്‍വാള്‍, ചിത്രങ്ങള്‍ കാണാം

  നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ തന്‌റെ ആഗ്രഹം തുറന്നുപറയുകയാണ് നടി. 'എന്നും സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹമെന്നും ലേഡീ സൂപ്പര്‍ സ്റ്റാറാകണം എന്നും' സാനിയ അയപ്പന്‍ പറയുന്നു.

  'പത്തൊമ്പത് വയസാണ് എനിക്ക്. സിനിമയില്‍ ഞാന്‍ എന്റെ ഭാവി കാണുന്നു. എന്നും സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹം. ആ ലക്ഷ്യത്തോടെയാണ് വന്നത്. എനിക്ക് ലേഡീ സൂപ്പര്‍സ്റ്റാറാകണം ഒപ്പം നല്ല നടിയായി അറിയപ്പെടുകയും വേണം', സാനിയ പറയുന്നു. 'വലിയ സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നു. വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നു. എല്ലാം ഭാഗ്യമായാണ് കാണുന്നത്'.

  'ഈ യാത്ര ഏറെ ആസ്വദിക്കുന്നു എന്നും വളരെ ശ്രദ്ധിച്ചാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതെന്നും' നടി പറഞ്ഞു. മമ്മൂക്കയും ദുല്‍ഖര്‍ സല്‍മാനുമൊപ്പമുളള അനുഭവങ്ങളും സാനിയ പങ്കുവെച്ചു. 'മമ്മൂക്ക നായകനായ ബാല്യകാല സഖിയാണ് എന്റെ ആദ്യത്തെ സിനിമ. അതില്‍ കോമ്പിനേഷന്‍ സീനുകളില്ലായിരുന്നു. എന്നാല്‍ പ്രീസ്റ്റില്‍ മമ്മൂക്കയോടൊപ്പം ആയിരുന്നു എല്ലാ സീനും. അദ്ദേഹം കഥാപാത്രമായി മാറുന്നത് കണ്ടു. കുറെ കാര്യങ്ങള്‍ പഠിച്ചു'.

  'ആദ്യം ടെന്‍ഷനുണ്ടായിരുന്നു. മമ്മൂക്ക വേഗം കംഫര്‍ട്ടാക്കി മാറ്റി. സല്യൂട്ടില്‍ അഭിനയിക്കാന്‍ ഡിക്യൂ ആണ് വിളിച്ചതെന്നും' സാനിയ പറഞ്ഞു. ഡിക്യൂ വളരെ ചില്‍ഡാണ്. മഹാനായ ഒരു നടന്‌റെ മകനെന്ന ജാഡയില്ല. വിസ്മയിപ്പിക്കുന്ന നടനും നിര്‍മ്മാതാവും. ലൊക്കേഷനില്‍ എല്ലാവരുമായും അടുത്തിടപഴകുന്ന ആളാണ്. ഭാവിയില്‍ ഡിക്യൂവിന്‌റെ നായികയായി അഭിനയിക്കണം എന്നത് സ്വപ്‌നമാണ്', സാനിയ പറയുന്നു.

  മഞ്ജുവാര്യര്‍ക്കൊപ്പമുളള അനുഭവവും സാനിയ പങ്കുവെച്ചു. 'ഞാന്‍ കണ്ടതില്‍ എറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിനുടമാണ് ചേച്ചിയെന്ന്' നടി പറഞ്ഞു. 'നിഷ്‌കളങ്കമായ പെരുമാറ്റം, മഞ്ജു ചേച്ചിക്കൊപ്പം ആദ്യ സിനിമയില്‍ തന്നെ അമ്മയും മകളുമായി അഭിനയിക്കാന്‍ കഴിഞ്ഞു. സീന്‍ ശരിയായോ എന്ന് ചേച്ചിയോട് ചോദിക്കും. 'നന്നായിട്ടുണ്ട് മോളെ' എന്നാണ് മറുപടി. എത്ര വേഗമാണ് ചേച്ചി കഥാപാാത്രമായി മാറുന്നത്. അത് എനിക്ക് പുതിയ കാഴ്ചയാണ്'.

  എടുത്താൽ പൊങ്ങാത്ത ചട്ടിയുമായി സാനിയ ഇയ്യപ്പൻ , വീഡിയോ കാണാം | Oneindia Malayalam

  'മഞ്ജു ചേച്ചിക്ക് കരയാന്‍ ഗ്ലിസറിന്‌റെ ആവശ്യമില്ലെന്നും' സാനിയ പറഞ്ഞു. ഒരുപാട് സിനിമയില്‍ ഒപ്പം അഭിനയിക്കാന്‍ തോന്നുന്നു. മലയാളത്തിന്‌റെ ലേഡീ സൂപ്പര്‍ സ്റ്റാറാണ് മഞ്ജു ചേച്ചി. ലൂസിഫറില്‍ നിന്നാരംഭിച്ച മഞ്ജു ചേച്ചിയുമായുളള ബന്ധം ഇപ്പോഴും തുടരുന്നു. അത് എനിക്ക് ലഭിച്ച അനുഗ്രഹമായി കരുതാനാണ് താല്‍പര്യം', അഭിമുഖത്തില്‍ സാനിയ അയ്യപ്പന്‍ കൂട്ടിച്ചേര്‍ത്തു.

  Read more about: saniya iyappan
  English summary
  Saniya Iyappan Opens Up About Mammootty-Dulquer Salmaan Differences And Manju Warrier Humble Nature
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X