വസീഗര ഗാനത്തിനൊപ്പം ചുവടുവെച്ച് സാനിയയും റിനോഷും! വൈറല്‍ വീഡിയോ

By Prashant V R

ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോകളില്‍ തിളങ്ങിയ ശേഷമാണ് നടി മോളിവുഡില്‍ സജീവമായത്. അഭിനേതാവിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് സാനിയ അയ്യപ്പന്‍. ക്വീനിന് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലെ പ്രകടനവും നടിയുടതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ജാന്‍വി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു.

saniya iyappan

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് സാനിയ അയ്യപ്പന്‍. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം നടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. സാനിയ അയ്യപ്പന്റെതായി പുറത്തിറങ്ങിയ പുതിയ ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇത്തവണ മിന്നലേ എന്ന ചിത്രത്തിലെ വസീഗര എന്ന പാട്ടിനൊപ്പം ചുവടുവെച്ചുകൊണ്ടായിരുന്നു നടി എത്തിയത്. സാനിയയ്‌ക്കൊപ്പം ഡിഫോര്‍ ഡാന്‍സിലെ സഹമല്‍സരാര്‍ത്ഥി റിനേഷ് സുരേന്ദ്രനും ചുവടുവെക്കുന്നുണ്ട്. വസീഗരയ്ക്ക് ആധുനിക നൃത്ത ചുവടുകള്‍ വെച്ചുകൊണ്ടായികുന്നു ഇരുവരും എത്തിയത്.

ഇവരുടെ പുതിയ ഡാന്‍സ് കവര്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. സാനിയ അയ്യപ്പന്റെ യൂടുബ് ചാനലിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. അതേസമയം ലൂസിഫറിന് പുറമെ പ്രേതം 2, പതിനെട്ടാം പടി എന്ന സിനിമകളിലുടെയും സാനിയ അയ്യപ്പന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. മുന്‍പ് തലകുത്തി നിന്ന് അഭ്യാസ പ്രകടനം കാണിക്കുന്ന ഒരു വീഡിയോയും സാനിയ അയ്യപ്പന്‍ പങ്കുവെച്ചിരുന്നു.

അസാമാന്യ മെയ് വഴക്കത്തിനും ഡാന്‍സിനും കൈയ്യടി നേടിയിട്ടുളള താരമാണ് സാനിയ. നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വന്ന നിരവധി ചലഞ്ചുകളും ഏറ്റെടുത്ത് ചെയ്ത താരമായിരുന്നു സാനിയ. ബാലതാരമായിട്ടാണ് സാനിയ ആദ്യം മലയാളത്തിലേക്ക് എത്തിയിരുന്നത്. മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചിരുന്നത്. തുടര്‍ന്ന് അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

വീഡിയോ

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X