»   » ക്വീന്‍ നായിക സാനിയ അയ്യപ്പന്റെ പുതിയ ചിത്രം 'പാര', സംവിധാനം ദിലീപ് തോമസ്

ക്വീന്‍ നായിക സാനിയ അയ്യപ്പന്റെ പുതിയ ചിത്രം 'പാര', സംവിധാനം ദിലീപ് തോമസ്

Written By:
Subscribe to Filmibeat Malayalam

ക്വീന്‍ സിനിമയിലുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സാനിയ അയ്യപ്പന്റെ പുതിയ ചിത്രത്തിന്‍റെ പേര് 'പാര'. സംവിധായകന്‍ എന്ന നിലയില്‍ ദിലീപ് തോമസിന്റെ ആദ്യ സംരംഭമാണിത്.

റോബിന്‍ സ്റ്റീഫന്‍, സഞ്ജു പ്രഭാകര്‍, ഷാജി കലാമിത്ര, സതീഷ് നമ്പിയത്ത്, മിഥുന്‍ ലാല്‍, ഡോ ശിവാനന്ദ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൂത്തുപറമ്പിലെ നിര്‍മലഗിരി കോളജ് പശ്ചാത്തലമായൊരുക്കുന്ന ചിത്രം എഫ് ത്രി സിനിമാസിന്റെ ബാനറില്‍ ശ്രീജിത് പരിപ്പായി ആണ് നിര്‍മിക്കുന്നത്.

Saniya Iyappan'

ഗാനങ്ങളെഴുതുന്നത് റഫീഖ് അഹമ്മദാണ്. സംഗീതം ആനന്ദ് മധുസൂദനനും. ജോസ് താനിക്കലിന്റെതാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം ബിജോയി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തനും അനൂപ് ചന്ദ്രനു ഇന്ദ്രന്‍സും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സ്റ്റില്‍സ്-മോഹന്‍ സുരഭി, എഡിറ്റര്‍ പ്രേം സായ്, സംഘടനം-മാഫിയ ശശി, പിആര്‍ഒ-എഎസ് ദിനേശ് എന്നിവരാണ് ചിത്രവുമായി സഹകരിക്കുന്ന മറ്റുള്ളവര്‍.

English summary
Saniya Iyappan's new movie Para

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam