ലാലേട്ടനു പിന്നാലെ മമ്മൂക്കയ്‌ക്കൊപ്പവും സാനിയ അയ്യപ്പന്‍! ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് താരം! കാണൂ

By Midhun Raj

കഴിഞ്ഞ വര്‍ഷമാദ്യം ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സാനിയ അയ്യപ്പന്‍. ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായത് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സിനിമയിലെ ചിന്നു എന്ന നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്വീന്‍ പുറത്തിറങ്ങിയതിനു ശേഷം ട്രോളന്മാരുടെയും ഇഷ്ടകഥാപാത്രമായി മാറിയിരുന്നു ചിന്നു. ക്വീനിന് ശേഷം മലയാളത്തില്‍ കൈനിറയെ അവസരങ്ങളാണ് സാനിയയ്ക്ക് ലഭിച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ലൂസിഫറിലും നടി ശ്രദ്ധേയ വേഷത്തിലെത്തിയിരുന്നു. ക്വീനിന് ശേഷം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലെ ജാന്‍വി. ഇപ്പോഴിതാ മോഹന്‍ലാലിനു പിന്നാലെ മമ്മൂട്ടി ചിത്രത്തിലും നടി അഭിനയിച്ചിരിക്കുകയാണ്. പതിനെട്ടാം പടിയുടെ ലൊക്കേഷനില്‍ നിന്നുളെളാരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു.

പതിനെട്ടാം പടി

പതിനെട്ടാം പടി

നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടുളള ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരഭമായ പതിനെട്ടാം പടിയിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

അതിജീവനത്തിന്റെ കഥ

അതിജീവനത്തിന്റെ കഥ

മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്.മെഗാസ്റ്റാര്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും സിനിമയിലേതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് പതിനെട്ടാം പടി എടുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമെന്നും അറിയുന്നു.

ലൂസിഫറിന് ശേഷം സാനിയ

ലൂസിഫറിന് ശേഷം സാനിയ

ലൂസിഫറിന് ശേഷം സാനിയ അയ്യപ്പന്‍ അഭിനയിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്നു കൂടിയാണ് പതിനെട്ടാം പടി. സിനിമയില്‍ ജാന്‍ എന്ന കഥാപാത്രമായിട്ടാണ് നടി എത്തുന്നതെന്നാണ് അറിയുന്നത്. പതിനെട്ടാം പടിയുടെ ലൊക്കേഷനില്‍ നിന്നുളള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു നടി ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.

സാനിയയുടെ ചിത്രം

സാനിയ അയ്യപ്പനു പുറമെ

സാനിയ അയ്യപ്പനു പുറമെ

സാനിയ അയ്യപ്പനു പുറമെ പൃഥ്വിരാജും ഉണ്ണി മുകുന്ദനും സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അടുത്തിടെയായിരുന്നു ലൊക്കേഷനില്‍ നിന്നുളള ഇവരുടെ ചിത്രങ്ങള്‍ ആഗസ്റ്റ് സിനിമാസ് പുറത്തുവിട്ടിരുന്നത്. പ്രിയ ആനന്ദ്,അഹാന കൃഷ്ണ, ബിജു സോപാനം,മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് കെഎം ഹാഷിഫാണ് സംഗീതം ചെയ്യുന്നത്. ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ് ചെയ്യുന്നു.

സിനിമയുടെ ടീസറിനായും

സിനിമയുടെ ടീസറിനായും

സിനിമയുടെ ടീസറിനായും വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബാഹുബലി 2,ഏഴാം അറിവ് പോലുളള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുളള കെച്ച കെംബഡികെ ആണ് പതിനെട്ടാം പടിയുടെ സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. 60ല്‍ അധികം പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. പേരില്‍ തന്നെ കൗതുകമുണര്‍ത്തി കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X