സാനിയ അയ്യപ്പന്റെ പുതുവര്‍ഷ സ്‌പെഷ്യല്‍ ഫോട്ടോഷുട്ട് പുറത്ത്! വീഡിയോ കാണൂ
ക്വീന്‍ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം ശ്രദ്ധേയായ താരമാണ് സാനിയ അയ്യപ്പന്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ ചിന്നു എന്ന സാനിയയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
ക്വീനിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായികമാരില്‍ ഒരാളായും സാനിയ മാറിയിരുന്നു. ജയസൂര്യ നായകവേഷത്തിലെത്തിയ പ്രേതം 2 ആയിരുന്നു നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. സിനിമ വിജയകരമായിട്ടാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

ഇതിനിടെ സാനിയയുടെതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോ ഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗൃഹലക്ഷ്മി പുതുവര്‍ഷ പതിപ്പിനുളള ഫോട്ടോ ഷൂട്ട് ആയിരുന്നു നടിയുടെതായി നടന്നത്. ഫോട്ടോ ഷൂട്ടില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് നടിയെ കാണിച്ചിരിക്കുന്നത്.
ഫോട്ടോഷൂട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. അതേസമയം പ്രേതം 2വിനു ശേഷം മോഹന്‍ലാലിന്റെ ലൂസിഫര്‍, നിരഞ്ജന്‍ മണിയന്‍പ്പിളള രാജുവിന്റെ സകലകലാശാല, വൈറ്റ് റോസ് തുടങ്ങിയവയും സാനിയയുടെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളാണ്.


Click it and Unblock the Notifications











