സാനിയ ഇപ്പോള്‍ അല്‍-അച്ചു!! ചിന്നു ലോലന്റെ അശ്വതി അച്ചുവായതിങ്ങനെ..
Recommended Video

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യത ലഭിച്ച വെബ് സീരിയലായിരുന്നു കരിക്ക്. ലോലൻ, ജോർജ്, ശംഭു, ഷിബുവും വളരെ പെട്ടെന്നായിരുന്നു പ്രേക്ഷരുടെ ഇടയിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. കരിക്കിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു കഥാപാത്രമായിരുന്നു അശ്വതി അച്ചു. അവസാന ഭാഗത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച് ലോലന്റെ അശ്വതി അച്ചുവായി എത്തിയത് നടി സാനിയ അയ്യപ്പനായിരുന്നു. ലോലന്റെ അശ്വതി അച്ചുവായി എത്തിയതിനെ കുറിച്ച് സാനിയ അയ്യപ്പൻ പറയുന്നത് ഇങ്ങനെ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു സാനിയ ഇക്കാര്യം വെളിപ്പടുത്തിയത്.

കരിക്കിന്റെ സ്ഥിരം പ്രേക്ഷകയാണ് താൻ. കൂടാതെ അതിലെ ലോലന്റെ കടുത്ത ആരാധിക കൂടിയാണ്. സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ വെബ്സീരിയലിന്റെ ഭാഗമാകാൻ ക്ഷണിച്ചു കൊണ്ട് മെസേജ് അയച്ചിരുന്നു. എന്നാൽ താൻ അത് കണ്ടിരുന്നില്ല. ഈ അടുത്ത കാലത്ത് ഒരു എപ്പിസോഡിൽ തന്നേക്കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഏതെങ്കിലും ഒരു എപ്പിസോഡിൽ ഉൾപ്പെടുത്തണമെന്നു മാത്രമായിരുന്നു താൻ ആവശ്യപ്പെട്ടത്. എന്നാൽ താൻ ലോലന്റെ വലിയ ഫാൻ ആയതു കൊണ്ടാകാം അശ്വതി അച്ചു എന്ന കഥാപാത്രം തനിയ്ക്ക് നൽകിയത്. എല്ലാ രണ്ടാം ദിവസം കൊണ്ട് സംഭവിച്ചതാണ്. കരിക്ക് ടീമിന്റെ പ്രധാന എപ്പിസോഡിൽ തന്നെ ഇത്രയും നല്ലൊരു കഥാപാത്രം നൽകിയതിലുളള നന്ദിയും താരം അറിയിക്കുന്നുണ്ട്


Click it and Unblock the Notifications











