തലകുത്തിനിന്ന് സാനിയ അയ്യപ്പന്റെ അഭ്യാസ പ്രകടനം! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ക്യൂന്‍ എന്ന ചിത്രത്തിലൂടെ നായികയായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് സാനിയ അയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന നടിയുടെ ആദ്യ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. തുടര്‍ന്ന് ജയസൂര്യയുടെ പ്രേതം2, ലൂസിഫര്‍ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങളില്‍ നടി അഭിനയിച്ചിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം സജീവമാണ് സാനിയ. നടിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലായിരുന്നു.

തലകുത്തി നിന്ന് അഭ്യാസ പ്രകടനം കാണിക്കുന്ന സാനിയയെ ആണ് വീഡിയോയില്‍ കാണിക്കുന്നത്. മുന്‍പ് തന്റെ അസാമാന്യ മെയ് വഴക്കത്തിനും ഡാന്‍സിനും കൈയ്യടി നേടിയിട്ടുളള താരമാണ് സാനിയ. ഇപ്പോള്‍ നടിയുടെതായി പുറത്തിറങ്ങിയ എറ്റവും പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വന്ന നിരവധി ചലഞ്ചുകളും ഏറ്റെടുത്ത് ചെയ്ത താരമായിരുന്നു സാനിയ. കീകീ ചലഞ്ച്. പൂള്‍ ഡാന്‍സ് തുടങ്ങിയവയിലെല്ലാം പങ്കെടുത്ത് നടി വീഡിയോസ് പങ്കുവെച്ചിരുന്നു.
ബാലതാരമായിട്ടാണ് സാനിയ ആദ്യം മലയാളത്തിലേക്ക് എത്തിയിരുന്നത്. മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചത്. തുടര്‍ന്ന് അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലും അഭിനയിച്ചു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന സിനിമയിലാണ് നടി ഒടുവില്‍ അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications











