നെഞ്ചിൽ നീല റോസപ്പൂ പതിപ്പിച്ച് സാനിയ!! ഈ ടാറ്റുവിന് ഒരു പ്രത്യേകതയുണ്ട്, കാണൂ
മലയാളി നടിമാർക്ക് ടാറ്റു ഭ്രാന്ത് അൽപം കൂടുതലാണ്. ബോളിവുഡിൽ ഇത് സർവ്വ സാധാരണമാണെങ്കിലും മലയാളതത്തിൽ ഇത് ട്രെന്റിങ്ങായി മാറിയിരിക്കുകയാണ്, ഭാവന , അർച്ച കവി, ലെന , റിമ, നമിത, മമ്ത എന്നിവർ നേരത്തെ തന്നെ ടാറ്റു അടിച്ചിരുന്നു. ഇവരുടെ ഇടയിലേയ്ക്ക് ഒരാൾ കൂടി എത്തുകയണ്. യുവ താരമായ സാനിയ അയ്യപ്പനാണ് ടാറ്റു പതിപ്പിച്ചിരിക്കുന്നത്.

നെഞ്ചിന്റെ മുകളിൽ റോസപ്പൂവിന്റെ ചിത്രമാണ് താരം ടാറ്റു ചെയ്തിരിക്കുന്നത്. ടാറ്റു ചെയ്ത താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. കറുത്ത ഓഫ് ഷോൾഡർ ടോപ് ധരിച്ചുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാനിയ ഇതിനു മുൻപും കയ്യിൽ പച്ച കുത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.
കാൽപ്പനിക മന്നേറ്റത്തിന്റെ പ്രചോദനമായ നീലപ്പൂവ് പശ്ചാത്യകാലയിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അന്തമില്ലാത്തതും എത്തിപ്പെടാനാവാത്തതുമായവയ്ക്ക് വേണ്ടിയുള്ള ആഗ്രഹത്തിന്റേയും സ്നേഹത്തിന്റേയും പ്രപഞ്ചാതീതമായ പ്രയത്നത്തിന്റേയും പ്രതീകമാണ്. വസ്തുക്കളുടെ സൗന്ദര്യത്തേയും പ്രതീക്ഷയെയുമാണ് നീലപ്പൂവ് പ്രതിനിധീകരിക്കുന്നത്- എന്നും സാനിയ കുറിച്ചു.


Click it and Unblock the Notifications











