സാനിയ ഇയ്യപ്പന്റെ ഗ്ലാമറസ് രംഗങ്ങളുമായി പതിനെട്ടാം പടിയിലെ പാട്ട്! അടപടലം ട്രോളുമായി സോഷ്യല്‍ മീഡിയ
ക്വീനെന്ന സിനിമ ഇറങ്ങിയതോടെയാണ് സാനിയ ഇയ്യപ്പന്റെ കരിയറും മാറി മറിഞ്ഞത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു ഈ താരത്തെ നേരത്തെ പ്രേക്ഷകര്‍ അറിഞ്ഞിരുന്നത്. എന്നാല്‍ ക്വീന്‍ ഇറങ്ങിയതോടെ അഭിനയത്തിലും താന്‍ മോശമല്ലെന്ന് തെളിയിക്കുകയായിരുന്നു താരം. ശക്തമായ പിന്തുണയാണ് സാനിയയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫറിലെ പ്രകടനത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. പതിനെട്ടാം പടിയിലെ ഗാന വീഡിയോ പുറത്തുവന്നതോടെ ആരാധകരും അതേക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കാറ്റലകള്‍ വിണ്ണാകെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്.
പാര്‍ട്ടി സോംഗായാണ് ഈ ഗാനമെത്തിയത്. സാനിയ ഇയ്യപ്പന്റെ ഗ്ലാമറസ് ഗെറ്റപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. സാനിയയുടെ രംഗങ്ങള്‍ക്ക് മാത്രമല്ല ഗാനത്തിനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ട്രോളര്‍മാരുടെ പ്രിയ താരങ്ങളിലൊരാള്‍ കൂടിയാണ് സാനിയ ഈ ഗാനം പുറത്തുവന്നപ്പോഴും ട്രോളര്‍മാര്‍ താരത്തെ വെറുതെ വിട്ടിട്ടില്ല. സ്വന്തം കാര്യം നോക്കി താഴുന്നു സൂര്യന്‍ എന്ന വരിയെക്കുറിച്ചും ട്രോളുകളുണ്ട്.

സാനിയയ്‌ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയക്ക് മികച്ച പ്രതികരണമാമഅ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ തുടങ്ങിയവരും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.


Click it and Unblock the Notifications











